രജനികാന്തും ലൈക പ്രൊഡക്ഷന്‍സും ഒന്നിക്കുന്നു. രജനികാന്ത് ലൈക പ്രൊഡക്ഷന്‍സുമായി രണ്ടു സിനിമകളുടെ കരാര്‍ ഒപ്പിട്ടു. രണ്ട് ചിത്രങ്ങളുടെയും പൂജ നവംബര്‍ 5 ന് ചെന്നൈയില്‍ നടക്കും. അടുത്തവര്‍ഷം മധ്യത്തോടെ ഷൂട്ടിംഗ് ആരംഭിക്കാനാണ് പ്ലാൻ. ആദ്യ ചിത്രം ഡോണ്‍ സംവിധായകന് സിബിയാണ് നിര്‍വഹിക്കുന്നത്. രണ്ടാമത്തെ ചിത്രമാകട്ടെ ഐശ്വര്യ രജനീകാന്ത് സംവിധാനം ചെയ്യുമെന്നും റിപോര്‍ട്ടുകള്‍ ഉണ്ട്. ചിത്രങ്ങളെ കുറിച്ചുള്ള കൂടുതല്‍ അപ്ഡേറ്റുകള് ഉടന്‍ പുറത്തുവിടും.
പൊന്നിയന്‍ സെല്‍വന്റെ വന്‍ വിജയത്തിനു ശേഷമാണ് ലൈക പ്രൊഡക്ഷന്‍ രജനികാന്തുമായി രണ്ടു ചിത്രങ്ങള്‍ ഒരുക്കുന്നത്. പി.ആര്.ഒ ശബരി.
Recent Comments