രജനികാന്തിനെ നായകനാക്കി സിരുതൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണ് അണ്ണാത്തെ. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്നുകൊണ്ടിരിക്കെ സിനിമയുടെ ആദ്യ പകര്‍പ്പ് കണ്ടിരിക്കുകയാണ് സൂപ്പര്‍ സ്റ്റാര്‍.
പ്രേക്ഷകരെ വൈകാരികമായി ബന്ധിപ്പിക്കാന്‍ കഴിവുള്ള ചിത്രമാണ് അണ്ണാത്തെ. സ്ത്രീകളെയും കുട്ടികളെയും ഒരുപോലെ ആകര്‍ഷിക്കുന്ന ചിത്രം കൂടിയാണിതെന്ന് അദ്ദേഹം വ്യക്തമാക്കി.
സണ്‍ പിക്ചേഴ്സ് നിര്‍മ്മിക്കുന്ന ചിത്രം നവംബര്‍ 4ന് ദീപാവലി ദിനത്തില്‍ റിലീസ് ചെയ്യും. ചിത്രത്തില്‍ രജനി ഗ്രാമത്തലവനായാണ് എത്തുന്നത്.
ഖുഷ്ബു, മീന, നയന്‍താര, കീര്‍ത്തി സുരേഷ്, സൂരി, ബാല എന്നിവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ദര്‍ബാറിന് ശേഷം നയന്‍താര രജനിയുടെ നായികയായി എത്തുന്ന ചിത്രം കൂടിയാണിത്.
രജനികാന്തും സംവിധായകന് ശിവയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ‘അണ്ണാത്തെ’. പടയപ്പാ, അരുണാചലം പോലെ ഒരു മാസ്സ് ചിത്രമായിരിക്കും അണ്ണാത്തെ എന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.
Recent Comments