സുരാജ് വെഞ്ഞാറമൂടിനെയും ഷറഫുദ്ദീനെയും കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ മനുസ്വരാജ് സംവിധാനം നിര്‍വ്വഹിക്കുന്ന പടക്കളത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. മലയാളത്തിലെ ജനപ്രിയരായ രണ്ട് അഭിനേതാക്കള്‍ പ്രേക്ഷകര്‍ക്കു മുന്നില്‍ എന്തെല്ലാം കൗതുകങ്ങളാണ് കാട്ടിത്തരുന്നതെന്ന് കാത്തിരിക്കാം. നിരവധി പുതുമകള്‍ അവതരിപ്പിച്ച് ശ്രദ്ധേയമായ ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും, വിജയ് സുബ്രമണ്യവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
കാംബസ്സാണ് ചിത്രത്തിന്റെ പശ്ചാത്തലം. നാളെയുടെ വാഗ്ദാനങ്ങളായ വിദ്യാര്‍ത്ഥികളുടെ
കളരിയില്‍ അരങ്ങേറുന്ന സംഭവങ്ങള്‍ ഹ്യൂമര്‍, ഫാന്റസി ജോണറില്‍ അവതരിപ്പിക്കുക യാണ് ചിത്രത്തിലൂടെ. ഷറഫുദ്ദീന്, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ക്കു പുറമേ സന്ദീപ് പ്രദീപ് (ഫാലിമി ഫെയിം), സാഫ് (വാഴ ഫെയിം), അരുണ്‍ അജി കുമാര്‍ (ലിറ്റില്‍ ഹാര്‍ട്ട്സ് ഫെയിം), യൂട്യൂബറായ ഒരുണ് പ്രദീപ്, നിരഞ്ജനാ അനൂപ്, പുജാമോഹന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന താരങ്ങളാകുന്നു.
തിരക്കഥ- നിതിന്‍ സി. ബാബു, മനുസ്വരാജ്, സംഗീതം- രാജേഷ് മുരുകേശന് (പ്രേമം ഫെയിം), ഛായാഗ്രഹണം- അനു മൂത്തേടത്ത്, എഡിറ്റിംഗ്- നിതിന്‍രാജ് ആരോള്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- ഷാജി നടുവില്‍, കലാസംവിധാനം മഹേഷ് മോഹന്‍, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍- നിതിന്‍ മൈക്കിള്‍, അസ്സോസ്സിയേറ്റ് ഡയറക്ടര്‍- ശരത് അനില്‍, ഫൈസല്‍ഷാ, പ്രൊഡക്ഷന്‍ മാനേജര്‍- സെന്തില്‍, പ്രൊഡക്ഷന്‍ എക്സിക്കുട്ടീവ്- ബിജു കടവൂര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- ഷിബു ജി. സുശീലന്, പി.ആര്.ഒ- വാഴൂര്‍ ജോസ്.
Recent Comments