സുരാജ് വെഞ്ഞാറമൂടും വിനായകനും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രം തെക്ക് വടക്കിന്റെ ചിത്രീകരണം പാലക്കാട്ട് ആരംഭിച്ചു. പ്രേംശങ്കറാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. മുട്ടിക്കുളങ്ങര വാര്‍ക്കാട് എന്ന സ്ഥലത്തെ പൗരാണികമായ ഒരു തറവാടാണ് ലൊക്കേഷന്‍. ചിത്രത്തിന്റെ പൂജ പാലക്കാട് പുത്തൂര്‍ ശ്രീതിരുപുരായ്ക്കല് ദേവീക്ഷേത്രത്തില്‍വച്ച് മുന്‍പേ നടന്നിരുന്നു.
ജല്ലിക്കെട്ട്, ചുരുളി, നന്‍പകല്‍ നേരത്ത് മയക്കം എന്നീ ചിത്രങ്ങള്‍ക്കു തിരക്കഥ ഒരുക്കിയ എസ്. ഹരീഷാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ തന്നെ രാത്രി കാവല്‍ എന്ന കഥയെ ആസ്പദമാക്കിയാണ് ഈ ചിത്രം.
ശങ്കുണ്ണി എന്ന അരി മില്‍ ഉടമയായി സുരാജും മാധവന് എന്ന ഇലക്ട്രിസിറ്റി ബോര്‍ഡ് എഞ്ചിനീയറെ വിനയാകനും അവതരിപ്പിക്കുന്നു. ഇരുവരുടേയും അഭിനയ മികവിന്റെ മാറ്റുരക്കല്‍ കൂടിയാകും ഈ ചിത്രമെന്ന് പ്രതീക്ഷിക്കാം. രണ്ട് വ്യക്തികളും അവര്‍ക്കിടയിലെ അസാധാരണമായ ബന്ധവുമാണ് നര്‍മ്മത്തിലൂടെ ചിത്രം പറയുന്നത്.
അഞ്ജന ഫിലിപ്പിന്റെ ഉടമസ്ഥതയിലുള്ള അഞ്ജനാ ടാക്കീസും പ്രശസ്ത സംവിധായകന് വി.എ. ശ്രീകുമാറിന്റെ ഉടമസ്ഥതയിലുള്ള വാര്‍സ് സ്റ്റുഡിയോസും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. മെല്വിന് ബാബു, ഷമീര്‍ ഖാന്, കോട്ടയം രമേഷ്, മെറിന് ജോസ്, വിനീത് വിശ്വം, ബാലന് പാലയ്ക്കല്‍, ജയിംസ് പാറക്കല്‍ തുടങ്ങിയ താരങ്ങളും ഇവര്‍ക്കൊപ്പമുണ്ട്.
വിക്രം വേദ, കൈതി, ആര്.ഡി.എക്സ്. തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങള്‍ക്ക് സംഗീതമൊരുക്കിയ സാം സി.എസ് ആണ് ചിത്രത്തിന്റെ സംഗീതം വിഭാഗം കൈകാര്യം ചെയ്യുന്നത്. ഒടിയന് സിനിമക്ക് ഗാനങ്ങള്‍ രചിച്ച ലക്ഷ്മി ശ്രീകുമാറാണ് ഈ ചിത്രത്തിലെ ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്. അന്‍വര്‍ റഷീദിന്റെ ബ്രിഡ്ജ്, വലിയ പെരുനാള്, കിസ്മത്ത് എന്നീ ചിത്രണളിലുടെ ശ്രദ്ധേയനായ സുരേഷ് രാജനാണ് ഛായാഗ്രാഹകന്‍. നാല്‍പ്പതുദിവസത്തോളം നീണ്ടുനില്‍ക്കുന്ന ഒറ്റ ഷെഡ്യൂളില്‍ പാലക്കാട്ടും പരിസരങ്ങളിലുമായി ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാകും.
Recent Comments