വിക്രത്തിന്റെ 62-ാമത്തെ ചിത്രത്തില്‍ വളരെ ശക്തമായ കഥാപാത്രത്തെ സുരാജ് വെഞ്ഞാറമൂട് അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ നിര്‍മ്മാതാക്കളാണ് ഇത് സംബന്ധിച്ച ഔദ്യോഗിക വിവരം പുറത്തു വിട്ടത്.
മുമ്പും തമിഴ് സിനിമയില്‍ അഭിനയിക്കാന്‍ സുരാജിന് അവസരം കൈവന്നിട്ടുണ്ട്. അപ്പോഴെല്ലാം അദ്ദേഹം അതില്‍നിന്ന് പിന്മാറുകയായിരുന്നു. മലയാളസിനിമയില്‍ സജീവമാകാനാണ് സുരാജ് ശ്രദ്ധ വച്ചത്. അടുത്തിടെയാണ് നിര്‍മ്മാതാവ് ഷിബു തമീന്‍സിന്റെ ഫോണ്‍കോള്‍ സുരാജിനെ തേടിയെത്തുന്നത്. എച്ച്.ആര്. പിക്ചേഴ്സിന്റെ ബാനറില്‍ എസ്.യു. അരുണ്‍കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലെ നായകന് വിക്രമാണ്. അതിലെ ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ഷിബുവിന്റെ കോള്‍. കഥ കേള്‍ക്കട്ടെ എന്നായിരുന്നു സുരാജിന്റെ ആദ്യ പ്രതികരണം. പിന്നാലെ സംവിധായകന് കൊച്ചിയിലെത്തി കഥ പറഞ്ഞു. കഥ ഇഷ്ടപ്പെട്ടു. മാത്രമല്ല സുരാജിന്റെ ഇഷ്ടപ്പെട്ട നടന്മാരില് ഒരാള്‍ കൂടിയാണ് വിക്രം. വിക്രത്തോടൊപ്പമുള്ള തന്റെ അരങ്ങേറ്റ ചിത്രത്തിന് സുരാജിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. 45 ദിവസത്തെ ഡേറ്റാണ് അദ്ദേഹം നല്‍കിയിരിക്കുന്നതെന്നാണ് അറിയാന്‍ കഴിഞ്ഞിരിക്കുന്നത്.
എസ്.യു. അരുണ്‍കുമാറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ വിക്രമിന് പുറമെ എസ്.ജെ. സൂര്യയും അഭിനയിക്കുന്നുണ്ട്. സുരാജ് വെഞ്ഞാറമൂട് കൂടി ചിയാന്‍ 62 ന്റെ ഭാഗമാകുന്നതോടു കൂടി ചിത്രത്തിന് മേലുള്ള പ്രതീക്ഷകളും ഉയര്‍ന്നിരിക്കുകയാണ്.
എച്ച്.ആര്. പിക്ചേഴ്സിന്റെ ബാനറില്‍ റിയാ ഷിബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. നിലവില്‍ പ്രീപ്രൊഡക്ഷന് ജോലികള്‍ പുരോഗമിക്കുകയാണ്.
Recent Comments