നവാഗതനായ സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മദനോത്സവം. ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്, ന്നാ താന്‍ കേസ് കൊട് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകന് രതീഷ് ബാലകൃഷ്ണപൊതുവാളിന്റെ ചീഫ് അസോസിയേറ്റായിരുന്നു സുധീഷ് ഗോപിനാഥ്. തന്റെ ശിഷ്യനുവേണ്ടി തിരക്കഥ എഴുതുന്നത് രതീഷ് ബാലകൃഷ്ണന് പൊതുവാളാണ്. ഇ. സന്തോഷ് കുമാറിന്റെ ചെറുകഥയെ ആസ്പദമാക്കിയാണ് രതീഷ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് നാളെ കാസര്‍ഗോഡ് ആരംഭിക്കും. ഷൂട്ടിംഗിന് മുന്നോടിയായി ബലാല് ഭഗവതി ക്ഷേത്രത്തില്‍വച്ച് പൂജയും നടക്കും.
സുരാജ് വെഞ്ഞാറമൂടും ബാബു ആന്റണിയുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജേഷ് മാധവന്, സുധി കോപ്പ, ഭാമ അരുണ്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്താണ് ‘മദനോത്സവം’ നിര്‍മ്മിക്കുന്നത്.
ചിത്രത്തിന്റെ വരവറിയിച്ച് ഒരു സോങ് ടീസറും പുറത്തിറക്കിയിരുന്നു. ‘കാണാ ദൂരത്താണോ കാണും ദൂരത്താണോ ആരും കാണാതോടും മോഹക്ലോക്കിന്‍ സൂചി’ എന്ന് തുടങ്ങുന്ന സോങ് ടീസറിന് ഇതിനോടകം ഗംഭീര സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്.
ഛായാഗ്രഹണം ഷെഹ്നാദ് ജലാല്‍, ക്രിയേറ്റിവ് പ്രൊഡ്യൂസര്‍ ജെയ്.കെ, പ്രൊഡക്ഷന്‍ ഡിസൈനര്‍ ജ്യോതിഷ് ശങ്കര്‍, എഡിറ്റര്‍ വിവേക് ഹര്ഷന്, സംഗീതം ക്രിസ്റ്റോ സേവിയര്‍, ലിറിക്സ് വൈശാഖ് സുഗുണന്, സൗണ്ട് ഡിസൈന്‍ ശ്രീജിത്ത് ശ്രീനിവാസന്, പ്രൊഡക്ഷന്‍ കണ്ട്രോളര് രഞ്ജിത് കരുണാകരന്, ആര്‍ട്ട് ഡയറക്റ്റര്‍ കൃപേഷ് അയ്യപ്പന്‍കുട്ടി, വസ്ത്രാലങ്കാരം മെല്‍വി.ജെ, മേക്കപ്പ് ആര്.ജി.വയനാടന്‍, അസ്സോസിയേറ്റ് ഡയറക്ടര്‍ അഭിലാഷ് എം.യു, സ്റ്റില്‍സ് നന്ദു ഗോപാലകൃഷ്ണന്, ഡിസൈന്‍ അറപ്പിരി വരയന്‍, പി ആര് ഓ പ്രതീഷ് ശേഖര്‍.
കാസര്‍കോട്, കൂര്‍ഗ്, മടികേരി എന്നീ സ്ഥലങ്ങളിലായിട്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ്.
Recent Comments