മകന് മാധവ് സുരേഷിന്റെ പിറന്നാള്‍ ദിനത്തില്‍ മാധവ് അഭിനയിക്കുന്ന ‘കുമ്മാട്ടിക്കളി’യുടെ ലൊക്കേഷനില്‍ സുരേഷ് ഗോപി എത്തി. കൂടെ മകള്‍ ഭാഗ്യയും ഉണ്ടായിരുന്നു. മാധവിനോടൊപ്പം ചേര്‍ന്ന് ഇവര്‍ കേക്ക് മുറിച്ച് ജന്മദിനം ആഘോഷിച്ചു. ചിത്രത്തിന്റെ സംവിധായകന് വിന്‍സണ്‍ സെല്‍വ, നടി ലെന, ഗീതി സംഗീത, ദേവിക സതീഷ്, യാമി, ചിത്രത്തിലെ മറ്റ് അണിയറ പ്രവര്‍ത്തകരും ചേര്‍ന്നാണ് പിറന്നാള്‍ദിന കേക്ക് മുറിച്ചത്
മാധവ് സുരേഷ് നായകനായി എത്തുന്ന ‘കുമ്മാട്ടിക്കളി’യുടെ ഷൂട്ടിംഗ് ആലപ്പുഴയിലും പരസരപ്രദേശങ്ങളിലുമായി പുരോഗമിക്കുന്നു. പ്രശസ്ത സിനിമാ നിര്‍മ്മാണ കമ്പനിയായ സൂപ്പര്‍ ഗുഡ് ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ചിമ്പു, വിജയ് തുടങ്ങിയ മുന്‍നിര നായകന്മാരെ വച്ച് ഹിറ്റ് സിനിമകള്‍ സംവിധാനം ചെയ്ത വിന്‍സെന്റ് സെല്‍വയാണ്. വിന്‍സെന്റ് സെല്‍വയുടെ ആദ്യ മലയാള ചിത്രമാണ് ‘കുമ്മാട്ടിക്കളി’. ഭരതന് സംവിധാനം ചെയ്ത അമരം എന്ന ചിത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് കുമ്മാട്ടിക്കളി എന്ന തന്റെ ചിത്രം ഒരുങ്ങുന്നതെന്ന് വിന്‍സെന്റ് സെല്‍വ പറയുന്നു. അമരം ചിത്രീകരിച്ച ലൊക്കേഷനുകളില്‍ തന്നെയാണ് കുമ്മാട്ടിക്കളിയും ചിത്രീകരിക്കുന്നത്. ആര്‍ബി ചൗധരിയുടെ ഉടമസ്ഥതയിലുള്ള പ്രശസ്ത സിനിമാ നിര്‍മ്മാണ കമ്പനിയായ സൂപ്പര്‍ഗുഡ് ഫിലിംസ് ആണ് കുമ്മാട്ടിക്കളി’ നിര്‍മ്മിക്കുന്നത്. സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ 98-മത്തെ നിര്‍മ്മാണ സംരംഭമാണിത്. ദിലീപ് നായകനായ D148 ആണ് നിര്‍മ്മാണത്തിലിരിക്കുന്ന മറ്റൊരു ചിത്രം. കടപ്പുറവും കടപ്പുറത്ത് ജീവിതങ്ങളെയും പ്രമേയമാക്കി ഒരുങ്ങുന്ന ചിത്രമാണ് കുമ്മാട്ടിക്കളി.
തമിഴ്, കന്നട സിനിമകളിലെ നടീനടന്മാരെ ഉള്‍പ്പെടുത്തി ഒരുക്കുന്ന ചിത്രത്തില്‍ ലെന, ദേവിക സതീഷ്, യാമി, അനുപ്രഭ, ഗീതി സംഗീത, മൈം ഗോപി, അസീസ് നെടുമങ്ങാട് ദിനേശ് ആലപ്പി, സോഹന്‍ ലാല്‍, ആല്വിന് ആന്റണി ജൂനിയര്‍, സിനോജ് അങ്കമാലി, ധനഞ്ജയ് പ്രേംജിത്ത്, മിഥുന് പ്രകാശ്, അനീഷ് ഗോപാല്‍ റാഷിക് അജ്മല്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.
Recent Comments