മുഷിഞ്ഞ കൈലിയും ഇറക്കമുള്ള ഒരു ജൂബ്ബയുമാണ് വേഷം. ജൂബ്ബ കൈമുട്ടുവരെ തെറുത്തുവച്ചിരിക്കുന്നു. നരവീണ് പാറിപ്പറന്ന മുടിയും താടിയും. കറുത്ത് കരുവാളിച്ച രൂപപ്രകൃതി. കൈയില്‍ പഴക്കമുള്ള ഒരു ബിഗ് ഷോപ്പര്‍. നഗരഗ്രാമവ്യത്യാസങ്ങളില്ലാതെ എവിടെയും മൂസയെ കാണാം. കിലോമീറ്ററുകളോളം അലഞ്ഞുതിരിഞ്ഞ് നടക്കും. ക്ഷീണം തോന്നുമ്പോള്‍ വഴിവക്കിലോ വൃക്ഷത്തണലുകളിലോ കിടന്നുറങ്ങും. ക്ഷീണമുണ്ടെങ്കിലും മൂസയുടെ കണ്ണുകളില്‍ നല്ല തിളക്കമുണ്ട്. ആ കണ്ണുകള്‍ എന്തിനോ തെരയുന്നുവെന്ന് വ്യക്തം. ആ യാത്ര വെറുതെയല്ലെന്ന് മൂസയുടെ ഓരോ ചലനങ്ങളും ഓര്‍മ്മിപ്പിക്കുന്നു.
സുരേഷ്ഗോപിയുടെ വ്യത്യസ്തമായ ഒരു ഗെറ്റപ്പ് പുറത്ത് വിട്ടിരിക്കുകയാണ് സംവിധായകന് ജിബു ജേക്കബ്ബ്. തന്റെ പുതിയ ചിത്രമായ മേം ഹും മൂസയില്‍ ടൈറ്റില്‍ ക്യാരക്ടര്‍ അവതരിപ്പിക്കുന്ന സുരേഷ് ഗോപിക്ക് ഇങ്ങനെയും ഒരു വേഷപ്പകര്‍ച്ച നല്‍കിയിരിക്കുന്നതിന് പിന്നില്‍ ഒരു പിന്നാമ്പുറക്കഥയുണ്ട്.
ദില്ലി, ജയ്പൂര്‍, പൂഞ്ച്, വാഗ ബോര്‍ഡര്‍ എന്നിവിടങ്ങളിലായിട്ടാണ് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങളെല്ലാം ചിത്രീകരിച്ചിരിക്കുന്നത്. നിര്‍മ്മാണപ്രവര്‍ത്തനങ്ങളെല്ലാം പൂര്‍ത്തിയായ മെം ഹും മൂസ സെപ്തംബര്‍ 29 ന് തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെയും തോമസ് തിരുവല്ല ഫിലിംസിന്റെയും ബാനറില്‍ ഡോ. സി.ജെ. റോയിയും തോമസ് തിരുവല്ലയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സെന്‍ട്രല്‍ പിക്ച്ചേഴ്സാണ് വിതരണാവകാശം.
Recent Comments