ഗുരുവായൂര്‍ ഉത്സവത്തിന്റെ സമാപന ദിവസമാണിന്ന്. ഇന്നാണ് പ്രശസ്തമായ ആറാട്ട് എഴുന്നെള്ളത്തും. ഇതിനോടനുബന്ധിച്ചുള്ള പ്രസാദമൂട്ടല് ചടങ്ങില്‍ പങ്കുകൊള്ളാന്‍ സുരേഷ് ഗോപിയും ഗുരുവായൂരിലെത്തി. ക്ഷേത്രത്തിനകത്തേയ്ക്ക് കയറിയില്ല. പുറമെനിന്ന് ഭഗവാനെ തൊഴുതശേഷമാണ് സദ്യാലയത്തിലേയ്ക്ക് എത്തിയത്. അവിടെയുണ്ടായിരുന്ന ഗുരുവായൂരപ്പന്റെ ചിത്രത്തിന് മുന്നില്‍ വയ്ക്കാന്‍ പായസം കിട്ടുമോ എന്ന് സുരേഷ് ഗോപി അന്വേഷിച്ചു. അപ്പോഴാണ് സദ്യയോടൊപ്പം പായസം ഇല്ലെന്നുള്ള വിവരം അറിയുന്നത്. ആറാട്ട് സദ്യയ്ക്ക് ഇത്രയും വിഭവങ്ങള്‍ പോരെന്ന് സമീപത്തുണ്ടായിരുന്ന ഊരാളന്‍ പരമേശ്വരന് നമ്പൂതിരിയോട് സുരേഷ് ഗോപി പറഞ്ഞു. ഇതാണ് പതിവെന്ന് അദ്ദേഹം മറുപടി നല്കി. പായസം വിളമ്പുന്നതില്‍ തെറ്റുണ്ടോ എന്ന് സുരേഷ് ഗോപി ആരാഞ്ഞു. ആവാമെന്ന് ഊരാളനും. എങ്കില്‍ അടുത്ത വര്‍ഷം മുതല്‍ പായസം ഉണ്ടാകുമെന്നും അതിനുള്ള ഏര്‍പ്പാടുകള്‍ ചെയ്യുന്നുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. ഭഗവാന് അനുഗ്രഹിക്കട്ടേ എന്ന് ഉരാളനും മറുപടിയായി പറഞ്ഞു. ഭക്തര്‍ക്ക് പ്രസാദം വിളമ്പി നല്‍കുകയും ചെയ്തു. തുടര്‍ന്ന് ഭഗവാന്റെ പ്രസാദവും കഴിച്ചിട്ടാണ് സുരേഷ് ഗോപി ഗുരുവായൂരില്‍നിന്ന് തൃശൂരിലേയ്ക്ക് മടങ്ങിയത്.
ധ്രുവത്തിലെ മമ്മൂക്കയെ പെട്ടെന്ന് ഓർത്തെടുക്കാൻ കഴിയുന്നത്
Recent Comments