താരസംഘടനയായ അമ്മയുടെ ഭാരവാഹിയായി രണ്ടര പതിറ്റാണ്ട് ഒപ്പമുണ്ടായിരുന്ന ഇടവേള ബാബുവിന്റെ ആത്മകഥാംശം പുരണ്ട പുസ്തകമാണ് ഇടവേളകളില്ലാതെ. പുസ്തകത്തിന്റെ പ്രകാശനകര്‍മ്മം ഇന്നലെ അമ്മയുടെ ജനറല്‍ബോഡി യോഗത്തില്‍വച്ച് നടന്നു.
പുസ്തക പ്രകാശനത്തിന് മുമ്പ് കാന്‍ ചാനല്‍ തയ്യാറാക്കിയ ഇടവേള ബാബുവിനെക്കുറിച്ചുള്ള ഒരു ലഘു വീഡിയോ പ്രദര്‍ശിപ്പിച്ചു. നീണ്ട കരഘോഷത്തോടെയാണ് അമ്മയിലെ അംഗങ്ങള്‍ അതിനെ സ്വീകരിച്ചത്. തുടര്‍ന്ന് കേന്ദ്രമന്ത്രികൂടിയായ സുരേഷ് ഗോപി പുസ്തകത്തിന്റെ ഒരു കോപ്പി മോഹന്‍ലാലിന് നല്കി. മോഹന്‍ലാല്‍ അത് സ്വീകരിച്ച് പ്രകാശനം ചെയ്യുന്നതായി പ്രഖ്യാപിച്ചു.
ഇടവേള ബാബുവുമായി കാന്‍ ചാനല്‍ മീഡിയ നടത്തിയ സുദീര്‍ഘമായ അഭിമുഖത്തിന്റെ പുസ്തകരൂപമാണ് ഇടവേളകളില്ലാതെ. ഇടവേള ബാബുവിന്റെ ജീവിതം മാത്രമല്ല, ‘അമ്മ’ നേരിട്ട പ്രതിസന്ധികളെയും അതിജീവനത്തെ കുറfച്ചുമെല്ലാം പുസ്തകം വിശദമായി പ്രതിപാദിക്കുന്നു. മോഹന്‍ലാലാണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്. കാന്‍ ചാനലിന്റെ ചീഫ് എഡിറ്റര്‍ കെ. സുരേഷാണ് പുസ്തകത്തിന്റെ രചയിതാവ്. ലിപി പബ്ലിക്കേഷനാണ് പ്രസാധകര്. പ്രകാശന ചടങ്ങില്‍ നടന്മാരായ സിദ്ധിക്ക്, ജയസൂര്യ, മണിയന്‍പിള്ള രാജു, ശ്വേതാ മേനോന്, കെ. സുരേഷ്, ലിപി അക്ബര്‍ എന്നിവരും പങ്കെടുത്തു.
Recent Comments