സുരേഷ്ഗോപിയെ നായകനാക്കി ജിബു ജേക്കബ്ബ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് നാളെ ഇടപ്പള്ളിയിലുള്ള ലുലു മാരിയറ്റ് ഹോട്ടലില്‍വച്ച് നടക്കും. വൈകുന്നേരം 6 മണിക്കാണ് ചടങ്ങ്.
ചിത്രത്തിന്റെ ഷൂട്ടിംഗ് 21 ന് കൊടുങ്ങല്ലൂരില്‍ തുടങ്ങും. ഡെല്‍ഹി, പഞ്ചാബ് എന്നിവിടങ്ങളിലായി ആദ്യ ഷെഡ്യൂള്‍ പൂര്ത്തികരിച്ചശേഷമാണ് ജിബുവും സംഘവും കേരളത്തില്‍ ഷൂട്ട് ചെയ്യാനൊരുങ്ങുന്നത്.
ഇന്ന് എറണാകുളത്ത് നിന്ന് കണ്ണൂരിലേയ്ക്ക് തിരിക്കുന്ന സുരേഷ്ഗോപി നാളെ അവിടെ നടക്കുന്ന ഒരു ചടങ്ങില്‍ പങ്കെടുത്ത ശേഷം ഡെല്‍ഹിയിലേയ്ക്ക് പോകും. സ്റ്റാന്റിംഗ് കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്ത് 21 ന് മടങ്ങിയെത്തും. അന്നുതന്നെ ജിബുവിന്റെ ചിത്രത്തില്‍ ജോയിന്‍ ചെയ്യും.
Recent Comments