നടിയും ശരത്കുമാറിന്റെ മകളുമായ വരലക്ഷ്മിയുടെ വിവാഹം കഴിഞ്ഞു. ഗാലറിസ്റ്റും പവര്‍ ലിഫ്റ്റിങ് ചാമ്പ്യനുമായ നിക്കോളൈ സച്ദേവ് ആണ് വരന്. തമിഴ് സിനിമാലോകത്ത് നിന്നുള്ള നിരവധി താരങ്ങളും രാഷ്ട്രീയ പ്രമുഖരും വരലക്ഷ്മിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ജൂണ്‍ മൂന്നിനായിരുന്നു വിവാഹം. വിവാഹത്തിനുശേഷം നടന്ന സ്വീകരണ ചടങ്ങിലും നിരവധി താരങ്ങള്‍ പങ്കെടുത്തിരുന്നു.
View this post on Instagram
View this post on Instagram
തമിഴ് നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്, ഉദയനിധി സ്റ്റാലിന്, ലിസി, സുരേഷ് ഗോപി, രജനികാന്ത്, ശോഭന, ഖുശ്ബു, ബാലകൃഷ്ണ, സിദ്ധാര്‍ത്ഥ്, സിബി സത്യരാജ് തുടങ്ങിയ താരപ്രമുഖരും വിവാഹത്തിനും വിവാഹറിസപ്ഷനിലുമായി പങ്കെടുത്തിരുന്നു.
View this post on Instagram
മുംബൈ സ്വദേശിയാണ് നിക്കോളായ് സച്ച്ദേവ്. വരലക്ഷ്മിയും നിക്കോളായ് സച്ച്ദേവും കഴിഞ്ഞ് 14 വര്‍ഷമായി സുഹൃത്തുക്കളായിരുന്നു. ശരത് കുമാറിന്റെ ആദ്യ ഭാര്യ ഛായയിലെ മകളാണ് 38 കാരിയായ വരലക്ഷ്മി. ഈ ബന്ധത്തില്‍ വരലക്ഷ്മിക്ക് പുറമേ പൂജ എന്ന മകള്‍ കൂടി ഇവര്‍ക്കുണ്ട്.
Recent Comments