ഗോപിയെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന “മേ ഹൂം മൂസ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. മലപ്പുറംകാരൻ മൂസയുടെ കഥയാണ് ചിത്രം പറയുന്നത്. പൂനം ബജ്വയാണ് നായിക. സൈജു കുറുപ്പ്, ഹരീഷ് കണാരന്, സൃന്ദ എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
കോണ്‍ഫിഡന്റ് ഗ്രൂപ്പ്, തോമസ് തിരുവല്ല ഫിലിംസ് എന്നീ ബാനറുകളില്‍ ഡോ. റോയ് സി ജെ, തോമസ് തിരുവല്ല എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. രചന രൂബേഷ് റെയിന്‍, ഛായാഗ്രഹണം വിഷ്ണു നാരായണന്, സംഗീതം ശ്രീനാഥ് ശിവശങ്കരന്, എഡിറ്റിംഗ് സൂരജ് ഇ എസ് എന്നിവർ നിർവ്വഹിക്കുന്നു, പ്രൊമോഷൻ കൺസൽട്ടന്റ് വിപിൻ കുമാർ, മാർക്കറ്റിംഗ് 10G മീഡിയ.
Recent Comments