ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന മേ ഹൂം മൂസയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. സുരേഷ് ഗോപിയാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ മൂസയെ അവതരിപ്പിക്കുന്നത്. ഇന്ത്യന്‍ ആര്‍മിയിലെ അംഗമായ മലപ്പുറം പൊന്നാനിക്കാരനാണ് മുസ. സുരേഷ് ഗോപി യില്‍ നിന്നും പ്രേക്ഷകര്‍ ഇതുവരെ കാണാത്ത ഒരു കഥാപാത്രമായിരിക്കും മുസയെന്ന് സംവിധായകനായ ജിബു ജേക്കബ് പറഞ്ഞു.
‘രാജ്യത്തെ അകമഴിഞ്ഞു സ്നേഹിക്കുന്ന, സേവിക്കുന്ന ഒരു കഥാപാത്രം: അദ്ദേഹത്തിന്റെ ജീവിതത്തില്‍ അരങ്ങേറുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.
അതിശക്തമായ ഒരു കഥാപാത്രം. ഈ കഥാപാത്രത്തിലൂടെ ഇന്‍ഡ്യയെ നോക്കിക്കാണുകയാണ്. അതു കൊണ്ടു തന്നെ ഇതൊരു പാന്‍ ഇന്ത്യന്‍ ചിത്രമായി വിശേഷിപ്പിക്കാം. മൂസയുടെ ഔദ്യോഗിക ജീവിതത്തിനും വ്യക്തി ജീവിതത്തിനും ഈ ചിത്രം ഏറെ പ്രാധാന്യം നല്കുന്നു.’ സംവിധായകന് ജിബു ജേക്കബ്ബ് പറഞ്ഞു.
ഇന്ത്യയിലെതന്നെ വിവിധ ലൊക്കേഷനുകള്‍, മലയാളത്തിലേയും അന്യഭാഷകളിലേയും അഭിനേതാക്കള്‍, നൂറു ദിവസത്തോളം നീണ്ടു നിന്ന ചിത്രീകരണം ഇതൊക്കെയാണ് മേ ഹൂം മുസയെ രെു ബ്രഹ്മാണ്ഡചിത്രമാക്കി മാറ്റുന്നത്.
പുനം ബജ്വാ, അശ്വിനി റെഡ്ഡി, സൈജുകുറുപ്പ്, ഹരീഷ് കണാരന്, ജോണി ആന്റണി, മേജര്‍ രവി, മിഥുന് രമേശ്, ശരണ്‍, സൃന്ദാ, ശശാങ്കന് മയ്യനാട് എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.
കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെയും ആന്റ് തോമസ് തിരുവല്ല ഫിലിംസിന്റെയും ബാനറില്‍ ഡോ. സി.ജെ. റോയ്, തോമസ് തിരുവല്ല എന്നിവരാണ് ചേര്‍ന്നാണ് മേ ഹൂം മൂസ നിര്‍മ്മിക്കുന്നത്. സെന്ട്രല്പിക്ച്ചേഴ്സാണ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്. വാര്‍ത്താപ്രചരണം വാഴൂര്‍ ജോസ്. ഫോട്ടോ അജിത് വി. ശങ്കര്‍.
Recent Comments