ജോഷി-സുരേഷ്ഗോപി ചിത്രം പാപ്പന്റെ അവസാന ഷെഡ്യൂള്‍ ജനുവരി 9 ന് പാലയില്‍ തുടങ്ങും. ആദ്യ രണ്ട് ഷെഡ്യൂളുകള്‍ കഴിഞ്ഞപ്പോഴേക്കും ചിത്രത്തിന്റെ ക്ലൈമാക്സ് പോര്ഷനടക്കം പൂര്‍ത്തിയായിട്ടുണ്ട്. ഇനി അവശേഷിക്കുന്നത് ഫ്ളാഷ്ബാക്ക് രംഗങ്ങളാണ്. എട്ട് ദിവസത്തെ വര്‍ക്കുകളാണ് അവശേഷിക്കുന്നത്. ഈ ഷെഡ്യൂളില്‍ സുരേഷ്ഗോപിക്കൊപ്പം നൈല ഉഷയും ചേരും. ഷമ്മിതിലകനും നടി മുക്തയുടെ മകള്‍ കിയാരയും ഒപ്പമുണ്ടാകും.
സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കിലുള്ള അലക്സാണ്ടര്‍ മാത്യു പാപ്പന്റെ ഗെറ്റപ്പിലും ഇത്തവണ ചെയിഞ്ച് വരും. ഇതിനുവേണ്ടി താടി എടുക്കാന്‍ ഒരുങ്ങുകയാണ് സുരേഷ്ഗോപി.
ആര്.ജെ. ഷാനാണ് പാപ്പന്റെ തിരക്കഥാകൃത്ത്. C/o സൈറാബാനുവിന് ശേഷം ഷാന്‍ തിരക്കഥ എഴുതുന്ന ചിത്രംകൂടിയാണിത്.
പൊറിഞ്ചു മറിയം ജോസിന്റെ ഐതിഹാസിക വിജയത്തിനുശേഷം ഡേവിഡ് കാച്ചാപ്പിള്ളി നിര്‍മ്മിക്കുന്ന ചിത്രമാണ് പാപ്പന്. ഡേവിഡ് കാച്ചാപ്പിള്ളി പ്രൊഡക്ഷനോടൊപ്പം ഇഫാര്‍ മീഡിയയും ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ പങ്കാളിയാകുന്നു.
Recent Comments