മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക് തട്ടിപ്പില്‍ പണം നഷ്ടമായ നിക്ഷേപകരുടെ പ്രതിഷേധ സമരത്തിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് മുന്‍ എം.പി. സുരേഷ് ഗോപി ബാങ്കിനു മുമ്പില്‍ നിരാഹാര സമരം നടത്തുന്നു. രാവിലെ പത്തുമണിക്കാണ് നിരാഹാരസമരം ആരംഭിച്ചത്. വൈകുന്നേരം 5 മണിക്ക് നടക്കുന്ന സമാപന സമ്മേളനം, മുതിര്‍ന്ന നേതാവ് ഒ. രാജഗോപാല്‍ ഉദ്ഘാടനം ചെയ്യും.
40 കോടിയോളം രൂപയുടെ തട്ടിപ്പാണ് ബാങ്കില്‍ നടന്നത്. 400 ലധികം പേര്‍ക്ക് പണം നഷ്ടമായി. ബ്രാഞ്ച് മാനേജരടക്കം 5 പേര്‍ക്കെതിരേ കേസെടുത്തിരുന്നു. കൈം ബ്രാഞ്ച് അടക്കം വിവിധ അന്വേഷണ ഏജന്‍സികള്‍ ആറു വര്‍ഷക്കാലം ആന്വേഷിച്ചിട്ടും നിക്ഷേപകരുടെ തുക മടക്കി നല്‍കുകയോ അഴിമതി നടത്തിയവരില്‍ നിന്ന് തുക ഈടാക്കുകയോ ചെയ്തിട്ടില്ല. നിക്ഷേപിച്ച തുക നഷ്ടമായ വേദനയില്‍ രോഗബാധിതരായും മറ്റും മരിച്ചത് 8 നിക്ഷേപകരാണ്. നിക്ഷേപം നടത്താന്‍ എത്തിയവരില്‍ നിന്ന് പണം സ്വീകരിച്ച് സര്‍ട്ടിഫിക്കേറ്റ് നല്കിയ ശേഷം കംപ്യൂട്ടര്‍ സോഫ്റ്റ് വെയറില്‍ ക്രമക്കേട് നടത്തുകയായിരുന്നു. വിവിധ സമരപരിപാടികള്‍ സെക്രട്ടറിയേറ്റിനു മുമ്പില്‍ വരെ നടത്തിയിട്ടും നീതി ലഭിക്കാത്ത നിക്ഷേപകരുടെ ദൈന്യതയും നിസ്സഹായതയും നേരില്‍ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സത്യാഗ്രഹ സമരത്തിനിറങ്ങാന്‍ തീരുമാനിച്ചതെന്നും സുരേഷ് ഗോപി പറഞ്ഞു.
Recent Comments