കഴിഞ്ഞ 52 ദിവസത്തെ സുദീര്‍ഘമായ യാത്രയ്ക്കൊടുവില്‍ ഇന്നലെയാണ് സുരേഷ്ഗോപി സ്വന്തം വീട്ടിലേയ്ക്കെത്തിയത്. ഇതിനിടെ കേരളത്തിലങ്ങോളമിങ്ങോളം ആ യാത്ര നീണ്ടു. അനവധിപ്പേരെ നേരില്‍ കണ്ടു. വിവിധ വികസന പദ്ധതികളുടെ വിളംബരമുണ്ടായി. കേരസമൃദ്ധിക്കായി തെങ്ങിന്‍തൈകള്‍ വിതരണം ചെയ്യപ്പെട്ടു. ചില ഇടപെടലുകള്‍ പലരെയും അലോസരപ്പെടുത്തി. അത് വിവാദങ്ങളായി ആളിപ്പടര്‍ന്നു. പക്ഷേ ഒന്നിനേയും കൂസാക്കാതെയുള്ള ആ യാത്ര തുടര്‍ന്നുകൊണ്ടേയിരുന്നു. വന്ന വിഘ്നങ്ങളെയെല്ലാം അദ്ദേഹം വേരോടെ പിഴുതെറിഞ്ഞു.
ഇതിനിടെ വയനാട്ടിലും പാലായിലും മൂവാറ്റുപുഴയിലും അദ്ദേഹം പലതവണ വന്നുപോയി. ഓരോ സന്ദര്‍ശനത്തിനു പിന്നിലും വ്യക്തമായ ലക്ഷ്യങ്ങളുണ്ടായിരുന്നുവെന്ന് ആ ശരീരഭാഷ പറയാതെ പറയുന്നുണ്ടായിരുന്നു.
പ്രൊഫ. ടി.ജെ. ജോസഫിനെ കണ്ടതിന് പിന്നാലെ അദ്ദേഹത്തെ ന്യൂനപക്ഷ കമ്മീഷനംഗമാക്കിയേക്കും എന്ന തരത്തിലുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞു. പക്ഷേ സുരേഷ്ഗോപിയെ അടുത്തറിയാവുന്ന ഒരു മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ അതുക്കുംമേലെ നീക്കങ്ങള്‍ നടന്നാലും അത്ഭുതപ്പെടാനില്ല. ദേശീയ മനുഷ്യാവകാശ കമ്മീഷനിലേയ്ക്ക് ജോസഫിന്റെ പദവി നീണ്ടേക്കുമോ എന്ന സംശയം മാത്രമേ അവശേഷിക്കുന്നുള്ളൂ.
ഇന്ന് അദ്ദേഹം ഡെല്‍ഹിയിലേയ്ക്ക് പോകുന്നുണ്ട്. ബി.ജെ.പി. ദേശീയ അദ്ധ്യക്ഷന്‍ ജെ.പി. നദ്ദയെയും, അമിത്ഷാ, നരേന്ദ്രസിംഗ് തോമര്‍, സ്മൃതി ഇറാനി, അനുരാഗ് ടാക്കൂര്‍ തുടങ്ങിയ മന്ത്രിമാരെയും അദ്ദേഹം സന്ദര്ശിച്ചേക്കുമെന്നറിയുന്നു. കേരളത്തെ ഉഴുതുമറിച്ച തന്റെ യാത്രയുടെ സമ്പൂര്‍ണ്ണ റിപ്പോര്‍ട്ട് അവരുമായുള്ള കൂടിക്കാഴ്ചയില്‍ അവതരിപ്പിക്കും. അതിന് കൃത്യമായ തീരുമാനങ്ങളുമുണ്ടാകാന് ശക്തമായ ഇടപെടലുകളും സുരേഷ്ഗോപിയുടെ ഭാഗത്തുനിന്ന് ഉണ്ടാകും.
കഴിഞ്ഞതവണത്തെ ഡെല്‍ഹി യാത്രയില്‍ ജയലക്ഷ്മി നല്കിയ ഒരു പേരത്തൈയാണ് ഒപ്പമുണ്ടായിരുന്നതെങ്കില്‍ ഇത്തവണ തോമസ് മാഷിന്റെ ഇംഗ്ലീഷ് പുസ്തകമാണ് അദ്ദേഹത്തിന്റെ കൈകളിലുള്ളത്. നാളെ ഉണ്ടായേക്കാവുന്ന പ്രഖ്യാപനങ്ങളുടെ സൂചനയായി അത് മാറുമോ? അതിന് തല്ക്കാലം കാത്തിരിക്കേണ്ടിവരും.
Recent Comments