അച്ഛന് പോയതിനുശേഷം അമ്മയെയും ഞങ്ങളെയും താങ്ങിനിര്‍ത്തിയത് സുരേഷ് ഗോപി അങ്കിളും നിര്‍മ്മാതാവ് സുരേഷ് കുമാര്‍ അങ്കിളും അവരുടെ കുടുംബവുമാണെന്ന് പദ്മരാജ് രതീഷ്. സുരേഷ് ഗോപി അങ്കിളും രാധിക ആന്റിയും മക്കളും എനിക്ക് എന്റെ കുടുംബമാണ്. അവരുടെ മക്കളും ഞങ്ങളും സഹോദരങ്ങളെപ്പോലെയാണ്.
അച്ഛനും സുരേഷ് ഗോപി അങ്കിളും തമ്മിലുള്ള ബന്ധം ഞങ്ങള്‍ കാത്തുസൂക്ഷിച്ചു കൊണ്ടുപോവുകയാണ്. സുരേഷ് ഗോപി അങ്കിള്‍ എന്നോട് പറഞ്ഞത് രാജാവിന്റെ മകന് എന്ന സിനിമയുടെ ലൊക്കേഷനില്‍വച്ച് അച്ഛന് അച്ഛന്റെ കാറ് സുരേഷ് ഗോപി അങ്കിളിന് ഓടിക്കാന്‍ കൊടുത്തിരുന്നു. അന്നത്തെ കാലത്ത് അങ്ങനെ ആരും ചെയ്യില്ല. അദ്ദേഹം സുരേഷ് അങ്കിളിനെ ഒരു അനുജനപ്പോലെ കൊണ്ടു നടക്കുമായിരുന്നു. ശരിക്കും പറഞ്ഞാല്‍ അവര്‍ ഒരുമിച്ച് അധികം സിനിമകള്‍ ഒന്നും ചെയ്തിട്ടില്ല. പക്ഷേ ഒരുമിച്ചുള്ളപ്പോള്‍ വളരെ അടുത്ത ആത്മബന്ധം ഉണ്ടായിരുന്നു.
View this post on Instagram
എന്റെ അമ്മയ്ക്കും സുരേഷ് ഗോപി അങ്കിള്‍ സഹോദരനായിരുന്നു. രാധിക ആന്റിയും അമ്മയും വളരെ അടുപ്പത്തില്‍ ആയിരുന്നു. ഞങ്ങള്‍ നാട്ടില്‍ വരുമ്പോള്‍ സുരേഷ് കുമാര്‍ അങ്കിള്‍, സുരേഷ് ഗോപി അങ്കിള്‍ എന്നിവരുടെ വീട്ടില്‍ പോകുമായിരുന്നു. അച്ഛന് പോയതിന് ശേഷം ഞങ്ങളെ താങ്ങി നിര്‍ത്തിയത് അവരാണ്. ഞങ്ങള്‍ക്ക് അച്ഛനും അമ്മയും ഇല്ലെങ്കിലും അവരാണ് ഞങ്ങള്‍ക്ക് അച്ഛനമ്മമാര്‍. ഞങ്ങളുടെ ഗോഡ് ഫാദേഴ്സാണ് അവര്‍ എന്നാണ് ഞാന്‍ പറയാറ്. സിനിമയ്ക്കപ്പുറം അവര്‍ ഞങ്ങളുടെ കുടുംബമാണ്.
Recent Comments