മൂന്നാറിലെ പ്രധാന ആദിവാസി ഊരുകളിലൊന്നായ ഇടമലക്കുടിയിലെ ഇടലിപ്പാറയില് സുരേഷ്ഗോപി എത്തി. ഇന്ന് രാവിലെ എട്ട് മണിയോടെ മൂന്നാറില്‍നിന്ന് പെട്ടിമുടിയിലെത്തിയ സുരേഷ്ഗോപി ജീപ്പ് മാര്‍ഗ്ഗമാണ് ഇടമലക്കുടിയിലെത്തിയത്. അതിനുമുമ്പ് പെട്ടിമുടി ദുരന്തത്തില്‍ മരിച്ചവരുടെ കല്ലറയില്‍ പുഷ്പാര്‍ച്ചന നടത്തി പ്രാര്‍ത്ഥിച്ചു.
രാജ്യസഭാ എം.പിയായിരുന്ന കാലത്ത് ഇടമലക്കുടിയിലെ കുടിവെള്ള പദ്ധതിക്കായി പന്ത്രണ്ടര ലക്ഷം രൂപ അദ്ദേഹം എം.പി. ഫണ്ടില്‍നിന്നും അനുവദിച്ചിരുന്നു. പദ്ധതി നടപ്പിലാക്കാന്‍ കാലതാമസം നേരിട്ടതോടെ മകളുടെ പേരിലുള്ള ശ്രീലക്ഷ്മി ട്രസ്റ്റില്‍നിന്ന് പ്രത്യേക ഫണ്ട് അനുവദിച്ചാണ് ഇടമലക്കുടികാരുടെ ദീര്‍ഘകാലത്തെ ആവശ്യങ്ങളിലൊന്നായ കുടിവെള്ളം ഊരുകളില്‍ എത്തിച്ചത്. അതിനുശേഷം പലതവണ അവിടെ പോകാന്‍ ആഗ്രഹിച്ചെങ്കിലും ഇന്നാണ് അതിന് സാധിച്ചത്.
ഇടമലക്കുടിലെത്തിയ സുരേഷ്ഗോപിയെ ഊരുവാസികള്‍ ചേര്‍ന്ന് സ്വീകരിച്ചു. അദ്ദേഹത്തെ കിരീടവും ഷാളും അണിയിച്ചു.
സ്വീകരണ യോഗത്തിന് പിന്നാലെ ഊരുകാരുടെ ആവശ്യങ്ങള്‍ അദ്ദേഹം നേരിട്ട് ചോദിച്ചറിഞ്ഞു. ഇടിഞ്ഞ് പൊളിഞ്ഞ് വീഴാറായ കമ്മ്യൂണിറ്റി സെന്റര്‍ പുനര്‍നിര്‍മ്മിച്ച് നല്‍കാമെന്ന് ഉറപ്പ് നല്കി.
ഊരിലെ കുടിവെള്ള സംഭരണിക്കായി കിണര്‍ കുഴിച്ച് അത് കോണ്‍ക്രീറ്റ് പാകി അതില്‍ വെള്ളം നിറച്ച് പമ്പ് ചെയ്ത് ഊരുകാരുടെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള നടപടികളും ഉടന്‍ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ഉച്ചവരെ സുരേഷ്ഗോപി ഇടമലക്കുടിയിലുണ്ടായിരുന്നു. അതിനുശേഷമാണ് അദ്ദേഹം മടങ്ങിയത്. സുരേഷ്ഗോപിയോടൊപ്പം തൃശൂര്‍, ഇടുക്കി ജില്ലയിലെ ബി.ജെ.പി പ്രസിഡന്റുമാരും പ്രവര്‍ത്തകരുമടക്കം ഒരു വലിയ സംഘം ഒപ്പം ഉണ്ടായിരുന്നു.
Recent Comments