ഇന്ന് രാവിലെ ഏഷ്യനെറ്റ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് സുരേഷ് ഗോപി തന്റെ പുതിയ ചിത്രം മമ്മൂട്ടി കമ്പനിയാണ് നിര്‍മ്മിക്കുന്നതെന്ന് പറഞ്ഞത്. തന്നെ എക്സൈറ്റ് ചെയ്പ്പിച്ച സിനിമയാണെന്നുകൂടി താരം കൂട്ടി ചേര്‍ത്തു. ഈ സിനിമയെ സംബന്ധിച്ച് നേരത്തെതന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മഹേഷ് നാരായണനാണ് മമ്മൂട്ടി കമ്പനിക്കുവേണ്ടി ഈ ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടിയോടൊപ്പം സുരേഷ് ഗോപി, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ഈ സിനിമയെ സംബന്ധിച്ചാണ് ഇപ്പോള്‍ സുരേഷ് ഗോപിയും സ്ഥിരീകരണം നടത്തിയിരിക്കുന്നത്.
ജൂണ്‍ അവസാനമോ ജൂലൈ ആദ്യമോ ആണ് ചിത്രം പ്ലാന്‍ ചെയ്തിരുന്നതെങ്കിലും അതിന് മാറ്റമുണ്ടായിട്ടുണ്ട്. മമ്മൂട്ടി കമ്പനിയുടെ അടുത്ത ചിത്രം സംവിധാനം ചെയ്യുന്നത് ഗൗതം വാസുദേവ് മേനോനാണ്. ആ പടം പൂര്‍ത്തിയാക്കിയതിന് ശേഷമായിരിക്കും മഹേഷ് നാരായണന് ചിത്രം ആരംഭിക്കുന്നത്. മിക്കവാറും ആഗസ്റ്റിലായിരിക്കും ചിത്രീകരണം.
മഹേഷ് നാരായണന് നേരിട്ടാണ് സുരേഷ് ഗോപിയോട് ചിത്രത്തിന്റെ കഥ പറഞ്ഞത്. ചിത്രത്തിലെ വളരെ നിര്‍ണ്ണായകമായ ഒരു കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നതെന്ന് അറിയുന്നു. തന്നെ കോരിത്തരിപ്പിക്കുന്ന സിനിമയെന്ന് സുരേഷ് ഗോപി വെളിപ്പെടുത്തിയതിന്റെ കാരണവും മറ്റൊന്നല്ല.
കൂടുതല്‍ താരങ്ങള്‍ ഈ മഹേഷ് നാരായണന് ചിത്രത്തിന്റെ ഭാഗമാകും. കാതല്‍, റോഷാക്ക്, കണ്ണൂര്‍സ്ക്വാഡ്, നന്‍പകല്‍ നേരത്ത് മയക്കം, ടര്‍ബോ എന്നിവയാണ് മമ്മൂട്ടികമ്പനി നിര്‍മ്മിച്ച മറ്റു ചിത്രങ്ങള്‍. മമ്മൂട്ടി കമ്പനിയുടെ ചരിത്രത്തില്‍ ആദ്യമായി മമ്മൂട്ടിയെ കൂടാതെ മറ്റൊരു പ്രധാന നടന് എത്തുന്നതും.
Recent Comments