വിജയ് ആന്റണിയും സുരേഷ് ഗോപിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആക്ഷന്‍ ഡ്രാമയാണ് ‘തമിഴരസന്’. ശങ്കര്‍ സംവിധാനം ചെയ്ത ‘ഐ’ക്ക് ശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണിത്. ഒരു ഡോക്ടറുടെ വേഷമാണ് സുരേഷ്ഗോപിക്ക്. സുരേഷ് ഗോപി നായക വേഷത്തില്‍ എത്തിയ ‘കാവല്‍’ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.

നിലവില്‍ ‘തമിഴരസന്’ സിനിമയുടെ ഡബ്ബിങ് പുരോഗമിക്കുകയാണ്. ‘തമ്പാന് പുതിയ തമിഴ് ചിത്രമായ തമിഴരസന് വേണ്ടി ഡബ്ബിങ് ചെയ്യുന്നു’. എന്ന് സുരേഷ് ഗോപി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
രമ്യാ നമ്പീശന്, സോനു സൂദ് എന്നിവരാണ് മറ്റ് താരങ്ങള്‍. 2020 ഓഗസ്റ്റില്‍ ചിത്രം റിലീസ് ചെയ്യാന്‍ ഇരുന്നതാണ്. കോവിഡ് കാരണം മാറ്റുകയായിരുന്നു. ചിത്രം ഈ മാസം തീയറ്ററില്‍ പ്രദര്‍ശനത്തിന് എത്തും.
ബാബു യോഗേശ്വരന് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് എസ്എന്‍എസ് മൂവീസ് ആണ്. പോലീസ് ഓഫീസറുടെ വേഷമാണ് വിജയ് ആന്റണിക്ക്. ഇളയരാജയാണ് സംഗീതം ഒരുക്കുന്നത്. ആര്.ഡി. രാജശേഖര്‍ ആണ് ഛായാഗ്രാഹകന്‍.
Recent Comments