ആദ്യമായി ലോകസഭയിലേക്ക് കേരളത്തില്‍ നിന്നും വിജയിക്കുന്ന സ്ഥാനാത്ഥിയായി സിനമതരാവും ബിജെപി നേതാവുമായ സുരേഷ് ഗോപി ചരിത്രം സൃഷ്ടിച്ചു. ഏതാണ്ട് 73954 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇടതുമുന്നണി സ്ഥാനാര്‍ഥി വി എസ് സുനില്‍ കുമാറിനെ പരാജയപ്പെടുത്തിയത്. കേരള നിയമസഭയിലേക്ക് 2016 ല്‍ നടന്ന തെരെഞ്ഞെടുപ്പില്‍ നേമം മണ്ഡലത്തില്‍ ഒ. രാജഗോപാല്‍ ജയിച്ചതാണ് ബിജെപിയുടെ ഏറ്റവും വലിയ നേട്ടം. കഴിഞ്ഞ തവണ 2021 ലെ നിയമസഭ തെരെഞ്ഞെടുപ്പില്‍ നേമത്തെ അകൗണ്ട് പൊട്ടിക്കുകയും ചെയ്തു.
ഒരു വലിയ പോരാട്ടത്തിന്റെ കൂലിയാണ് തനിക്ക് ലഭിച്ചിരിക്കുന്ന വിജയമെന്ന് തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. തൃശ്ശൂരിലെ വിജയം ഒരു അനുഗ്രഹമായി സമ്മാനിച്ച സകല ദൈവങ്ങള്‍ക്കും ലൂര്‍ദ്ദ് മാതാവിനും നന്ദി പറയുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒഴുക്കിനെതിരെ താന്‍ നീന്തിക്കയറിയതാണ്. വ്യക്തിപരമായി വലിയ ദ്രോഹങ്ങളാണ് തനിക്ക് നേരെ ഉണ്ടായത്. ഈ ദ്രോഹങ്ങളെല്ലാം വലിയ കല്ലുകളായി തനിക്ക് നേരെ വന്നു. എന്നാല്‍ തൃശ്ശൂരിലെ പ്രജാദൈവങ്ങള്‍ എല്ലാം തിരിച്ചറിഞ്ഞു. ജനങ്ങളുടെ മനസിനെയും തീരുമാനത്തെയും വഴി തിരിച്ചു വിടാന്‍ നിരവധി ശ്രമങ്ങള്‍ ഉണ്ടായി. എന്നാല്‍ ദൈവങ്ങള്‍ അവരുടെ മനസ് ശുദ്ധമാക്കി എന്നിലൂടെ ജനങ്ങളെ എന്റെ രാഷ്ട്രീയത്തിലേക്ക് തിരിച്ചുവിട്ടു. ഇത് വലിയ വിജയമാണെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. ബിജെപി സഖ്യം വീണ്ടും അധികാരത്തിലെത്തിയാല്‍ സുരേഷ് ഗോപി കേന്ദ്രമന്ത്രിയാവും.
Recent Comments