1995 ല്‍ സുരേഷ് ഗോപിയെ നായകനാക്കി ജയരാജ് സംവിധാനം ചെയ്ത ആക്ഷന്‍ ക്രൈം ത്രില്ലറായിരുന്നു ഹൈ വേ. ഒരു ബോംബ് ബ്ലാസ്റ്റില്‍ മുപ്പതോളം കോളേജ് വിദ്യാര്‍ത്ഥികള്‍ മരിക്കുന്നു. സിറ്റിയുടെ പ്രാന്തപ്രദേശത്ത് നടന്ന ഈ സംഭവം അന്വേഷിക്കാന്‍ മഹേഷ് അരവിന്ദ് എന്ന കള്ള പേരില്‍ എത്തുന്ന റോ ഏജന്റാണ് സുരേഷ് ഗോപി അവതരിപ്പിച്ച കഥാപാത്രം. സംവിധായകന് ജയരാജിന്റെ കഥയ്ക്ക് തിരക്കഥയൊരിക്കിയത് സാബ് ജോണായിരുന്നു.
1995 മാര്‍ച്ച് 3 ന് പുറത്തിറങ്ങിയ ചിത്രം വമ്പന്‍ ഹിറ്റായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നു എന്ന വിവരം അറിയിച്ചിരിക്കുകയാണ് സുരേഷ് ഗോപി. 27 വര്‍ഷത്തിനിപ്പുറം ഒരുങ്ങുന്ന ഹൈവേ 2 മിസ്റ്ററി ആക്ഷന്‍ ത്രില്ലര്‍ ജോണറിലാകും പ്രേക്ഷകര്‍ക്ക് മുന്പില് എത്തുക. സുരേഷ് ഗോപിയുടെ 254-ാമത്തെ ചിത്രമാണ് ജയരാജും ഒന്നിച്ചുള്ള ഹൈവേ 2. നിര്‍മ്മാണം ലീമ ജോസഫ്. ഹൈവേ 2ന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും.
1986ല്‍ പുറത്തിറങ്ങിയ സ്പൈ ത്രില്ലര്‍ ചിത്രമായിരുന്നു കമല്‍ ഹാസന് നായകനായ ‘വിക്രം’. ചിത്രത്തില്‍ കമല്‍ ഒരു റോ ഏജന്റായാണ് വേഷമിട്ടത്. ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രത്തില്‍നിന്ന് സ്വാധീനം ഉള്‍ക്കൊണ്ടാണ് സംവിധായകന് ലോകേഷ് കനകരാജ് പുതിയ വിക്രം ഒരുക്കിയത്. ചിത്രം ഇന്ത്യയൊട്ടാകെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ച് കൊണ്ട് മുന്നേറുകയാണ്. തെന്നിന്ത്യന്‍ ആക്ഷന്‍ ചിത്രങ്ങള്‍ ഇന്ത്യ ഒട്ടാകെ തരംഗം സൃഷ്ടിക്കുന്ന ഈ സാഹചര്യത്തില്‍ ഹൈവേ 2 പാന്‍ ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധ നേടും എന്നാണ് അണിയറക്കാര്‍ പ്രതീക്ഷിക്കുന്നത്. ഹൈവേയില്‍ ഭാനുപ്രിയായിരുന്നു നായിക. ചിത്രത്തിലെ ഒരു ഗാനരംഗത്തില്‍ സില്‍ക്ക് സ്മിത പ്രത്യക്ഷപ്പെടുന്നുണ്ട്. മലയാളത്തിന് പുറമെ ചിത്രത്തിന്റെ ഡബ്ബ് വേര്‍ഷന്‍ ആന്ധ്രയിലും വന്‍ വിജയമായിരുന്നു.
Recent Comments