സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ വിവാഹനിശ്ചയം കഴിഞ്ഞു. ഇന്നലെ സുരേഷ്ഗോപിയുടെ തിരുവനന്തപുരത്തുള്ള വീട്ടില്‍വച്ചായിരുന്നു ജാതകകൈമാറ്റം നടന്നത്. ശ്രേയസ് മോഹനാണ് വരന്. മവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനാണ് ശ്രേയസ്. കരസേനയില്‍ ഉദ്യോഗസ്ഥനായിരുന്ന മോഹന്‍ പിന്നീട് ജെറ്റ് എയര്‍വേയ്സിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ബിസിനസ് ഉടമയാണ് ശ്രേയസ്.
വിവാഹം ജനുവരി 17 ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് നടക്കും. റിസപ്ഷന് ജനുവരി 20 നാണ്. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് വിവാഹാനന്തരച്ചടങ്ങുകള് നടക്കുന്നത്.
സുരേഷ്ഗോപി-രാധിക ദമ്പതികളുടെ പെണ്മക്കളില് മൂത്ത ആളാണ് ഭാഗ്യ സുരേഷ്. ഗോകുല്‍ സുരേഷ്, ഭവ്നി സുരേഷ്, മാധവ് സുരേഷ് എന്നിവര്‍ ഭാഗ്യയുടെ സഹോദരങ്ങളാണ്.
Recent Comments