സുരേഷ് ഗോപിയുടെ ആള്മക്കളായ ഗോകുലും മാധവും സിനിമാ നടന്മാരാണ്. മൂത്ത മകന് ഗോകുല്‍ സുരേഷിന് പിന്നാലെയാണ് ഇളയ മകന് മാധവ് സുരേഷും മലയാള സിനിമയിലെത്തിയത്. സുരേഷ് ഗോപിയുടെ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തില്‍ അതിഥി വേഷത്തിലാണ് മാധവ് സുരേഷ് എത്തിയത്. കുമ്മാട്ടിക്കളി എന്ന ചിത്രത്തിലൂടെ മാധവ് നായകനാടനായി അരങ്ങേറ്റം കുറിക്കുന്നു.
ലോക് സഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ വന്‍ മാര്‍ജിനില്‍ സുരേഷ് ഗോപി നേടിയ വിജയത്തിന്റെ ആഘോഷം അദ്ദേഹത്തിന്റെ വീട്ടില്‍നിന്നും ആരംഭിച്ചിരുന്നു. ഭാര്യ രാധികയും മക്കളും മരുമകനും ഈ സമയം വീട്ടില്‍ ഉണ്ടായിരുന്നു. വീട്ടില്‍ അഭിനന്ദനം അറിയിക്കാന്‍ എത്തിയവരെയും മാധ്യമപ്രവര്‍ത്തകരെയും മധുരം നല്‍കിയാണ് സുരേഷ് ഗോപിയും കുടുംബവും സ്വീകരിച്ചത്. കേരളത്തില്‍ ആദ്യമായി ലോക് സഭാ സീറ്റിലേയ്ക്ക് ബിജെപി അക്കൗണ്ട് തുറന്നത് സുരേഷ് ഗോപിയാണ്.
ഗോകുലിനെ പോലെതന്നെ അച്ഛനെ പരസ്യമായി പിന്തുണയ്ക്കുന്നതില്‍ തെല്ലും മടി കാണിക്കാത്ത മകനാണ് മാധവ്. അച്ഛനെതിരെ സമൂഹത്തില്‍ അക്രമണം നടക്കുമ്പോഴും തന്റെ 99 പ്രശ്നങ്ങള്‍ക്കുമുള്ള ഏക പരിഹാരമാണ് അച്ഛന് എന്നായിരുന്നു മാധവ് പ്രതികരിച്ചത്. കഴിഞ്ഞ ദിവസം അച്ഛന് തിരുത്തിക്കുറിച്ച ചരിത്രപരമായ വിജയത്തിനു മാധവ് സുരേഷിന് ചിലതൊക്കെ പറയാനുണ്ടായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ അത് പ്രകടമാക്കുകയും ചെയ്തു. 74686 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് സുരേഷ് ഗോപി വിജയം സ്വന്തമാക്കിയത്.
തുടക്കംമുതലേ കൃത്യമായ ലീഡ് നേടിയിരുന്ന സുരേഷ് ഗോപിക്ക് തന്നെയാകും അന്തിമവിജയം എന്ന് ഏതാണ്ട് ഉറപ്പായിരുന്നു. ലീഡ് നില 74000 എത്തുംമുമ്പേ അതിന്റെ സ്ക്രീന്‍ ഷോട്ടോടു കടി മാധവ് പ്രതികരിച്ചു. എന്‍.ഡി.എയുടെ സുരേഷ് ഗോപി ജയിച്ചു എന്ന ന്യൂസ് കാര്‍ഡിന് താഴെ തൃശൂര്‍ എടുത്തു എന്ന് മാധവ് സുരേഷ് കുറിച്ചു. അച്ഛന്റെ വിജയം ഹൃദയംകൊണ്ട് സ്വീകരിച്ചുകഴിഞ്ഞുവെന്നും മാധവ് സുരേഷ്.
Recent Comments