മുമ്പൊരു അനൗദ്യോഗിക സര്‍വ്വേ നടന്നിരുന്നു. ഇവരിലാരെയാണ് പോലീസ് വേഷത്തില്‍ നിങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്നതെന്നായിരുന്നു ചോദ്യം. അതിന് ചുവടെയായി മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ്ഗോപി എന്നിവരുടെ ചിത്രങ്ങളും കൊടുത്തിരുന്നു. മമ്മൂട്ടിയും സുരേഷ്ഗോപിയും ഒപ്പത്തിനൊപ്പം നീങ്ങിയ ആ സര്‍വ്വേയില്‍ ഒരു പടി മുന്നില്‍ സുരേഷ്ഗോപി തന്നെയായിരുന്നു. ഇരുവരും ചെയ്ത പോലീസ് വേഷങ്ങള്‍ അത്രയധികം പ്രേക്ഷകമനസ്സുകളെ കീഴടക്കിയതുകൊണ്ടാവും അവരെ പോലീസ് യൂണിഫോമില്‍ കാണാന്‍ പ്രേക്ഷകര്‍ വീണ്ടുംവീണ്ടും ആഗ്രഹിക്കുന്നത്. കുറച്ചുമുമ്പ്, പോലീസ് യൂണിഫോമിലുള്ള പാപ്പനിലെ സുരേഷ്ഗോപി ചിത്രവും വൈറലായതിന് പിന്നിലുള്ള കാരണവും മറ്റൊന്നല്ല.
ദി കിംഗ് ആന്റ് ദി കമ്മീഷണര്‍ എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവിലായി സുരേഷ്ഗോപി പോലീസ് യൂണിഫോം അണിഞ്ഞത്. മലയാളസിനിമയിലെ പോലീസ് വേഷങ്ങളില്‍ ബെഞ്ച്മാര്ക്കുകളിലൊന്നായ ഭരത് ചന്ദ്രന് ഐ.പി.എസ് ആയിട്ടായിരുന്നു ആ ചിത്രത്തില്‍ സുരേഷ്ഗോപി പ്രത്യക്ഷപ്പെട്ടതെങ്കില്‍ എബ്രഹാം മാത്യു മാമ്മന്‍ ഐ.പി.എസായിട്ടാണ് പാപ്പനില്‍ എത്തുന്നത്. പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം സുരേഷ്ഗോപി പോലീസ് വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകതകൂടി ഈ ചിത്രത്തിനുണ്ട്.
ഒരു ക്രൈം ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറാണ് പാപ്പന്. വിഷുവിന് ചിത്രം തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. അടുത്തിടെയാണ് സുരേഷ്ഗോപി പാപ്പന്റെ ഡബ്ബിംഗ് ജോലികള്‍ പൂര്‍ത്തിയാക്കിയത്. ജോഷി സംവിധാനം ചെയ്ത ചിത്രത്തിന്റെ നിര്‍മ്മാതാവ് ഡേവിഡ് കാച്ചാപ്പിള്ളിയാണ്.
Recent Comments