എല്ലാ വര്‍ഷവും നാലാം ഓണത്തിനാണ് തൃശൂര്‍ നഗരത്തില്‍ പുലികള്‍ ഇറങ്ങുന്നത്. ആയിരങ്ങളാണ് പുലിക്കളി കാണാനെത്തുന്നത്. എന്നാല്‍ ഇന്നോളം പുലികളിയുടെ അണിയറ ഒരുക്കങ്ങള്‍ ആളുകള്‍ക്ക് കാണാന്‍ കഴിഞ്ഞിരുന്നില്ല. ഇത്തവണ അതിനുള്ള അവസരം ഒരുക്കുകയായിരുന്നു ശക്തന് പുലികളി സംഘം. ഇതിനുവേണ്ടി തൃശൂര്‍ ജവഹര്‍ ബാലഭവന് അങ്കണത്തില്‍ അവര്‍ മെയ്യെഴുത്ത് സംഘടിപ്പിച്ചു. ചടങ്ങ് ഉദ്ഘാടനം ചെയ്തത് സുരേഷ്ഗോപിയായിരുന്നു. പുലിവേഷം ഇട്ടുനിന്നവരുടെ ദേഹത്ത് കണ്ണ് വരച്ചാണ് സുരേഷ്ഗോപി മെയ്യെഴുത്ത് ഉദ്ഘാടനം ചെയ്തത്. എല്ലാവര്ക്കും ഓണാശംസകള്‍ നേരാനും അദ്ദേഹം മറന്നില്ല. അല്‍പ്പനേരം പുലികളിയും ആസ്വദിച്ചാണ് സുരേഷ്ഗോപി മടങ്ങിയത്.
ധ്രുവത്തിലെ മമ്മൂക്കയെ പെട്ടെന്ന് ഓർത്തെടുക്കാൻ കഴിയുന്നത്
Recent Comments