രാജേഷ് മാധവനെയും ചിത്ര എസ് നായരെയും കേന്ദ്രകഥാപാത്രങ്ങളാക്കി രതീഷ് ബാലകൃഷ്ണന് പൊതുവാള് സംവിധാനം ചെയ്യുന്ന സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ നാളെ തിയേറ്റളുകളിലെത്തും. ചിത്രത്തില്‍ കുഞ്ചാക്കോ ബോബന് അതിഥിതാരമായി എത്തുന്നുണ്ട്.
ഇമ്മാനുവല്‍ ജോസഫ്, അജിത് തലപ്പിള്ളി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. രതീഷ് ബാലകൃഷ്ണന് പൊതുവാള്, ജെയ് കെ, വിവേക് ഹര്ഷന് തുടങ്ങിയവരാണ് സഹനിര്‍മ്മാതാക്കള്‍. സുധീഷ്, ജിനു ജോസഫ്, ശരണ്യ, എം. തമ്പാന്, ബാബു അന്നൂര്‍, അജിത്ത് ചന്ദ്ര, ലക്ഷ്ണണന്‍, അനീഷ് ചെമ്പഴന്തി, ബീന കൊടക്കാട്, ഷൈനി, തുഷാര തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
ഛായാഗ്രഹണം സബിന്‍ ഉരാളുകണ്ടി. വൈശാഖ് സുഗുണന് എന്നിവരുടെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ഡോണ്‍ വിന്‍സന്റ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് മനു ടോമി, രാഹുല്‍ നായര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ കെ.കെ. മുരളീധരന്, എഡിറ്റര്‍ ആകാശ് തോമസ്, ക്രിയേറ്റീവ് ഡയറക്ടര്‍ സുധീഷ് ഗോപിനാഥ്, ആര്‍ട്ട് ഡയറക്ടര്‍ ജിത്തു സെബാസ്റ്റ്യന്‍, മിഥുന് ചാലിശ്ശേരി, കോസ്റ്റിയൂം ഡിസൈനര്‍ സുജിത്ത് സുധാകരന്, മേക്കപ്പ് ലിബിന് മോഹനന്, ശ്രീഗോകുലം മൂവീസും ഡ്രീം ബിഗ് ഫിലിംസും ചേര്‍ന്നാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.
Recent Comments