‘സൂരറൈ പോട്രി’ന്റെ സംവിധായിക സുധ കൊങ്ങര സൂര്യയെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന പുതിയ ചിത്രം അണിയറയിലൊരുങ്ങുന്നു. ‘സൂര്യ43’ എന്നാണ് ചിത്രത്തിന് താല്‍ക്കാലികമായി ഇട്ടിരിക്കുന്ന പേര്. സൂര്യയുടെ സ്വന്തം പ്രൊഡക്ഷന്‍ ഹൗസായ 2ഡി എന്റര്ടൈന്മെന്റ്സിന്റെ ബാനറില്‍ സൂര്യ, ജ്യോതിക, രാജ്ശേഖര്‍ കര്പൂര സുന്ദരപാണ്ഡ്യന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.
ദുല്‍ഖര്‍ സല്‍മാനും നസ്രിയയും സുപ്രധാന വേഷത്തില്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. ദുല്‍ഖറും സൂര്യയും ഒന്നിക്കുന്ന ആദ്യ തമിഴ് ചിത്രം കൂടിയാണിത്. വിജയ് വര്‍മ്മയാണ് ചിത്രത്തിലെ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ജി.വി. പ്രകാശാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. സംഗീതസംവിധായകനെന്ന നിലയില്‍ ജി വി പ്രകാശിന്റെ നൂറാമത്തെ സിനിമയെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
നടന് സൂര്യയുടെ അഭിനയ ജീവിതത്തില്‍ സുപ്രധാന പങ്ക് വഹിച്ച ഒരു സിനിമയാണ് ‘സൂരറൈ പോട്ര്’. മികച്ച ചിത്രം, നടന്, നടി, തിരക്കഥ, പശ്ചാത്തല സംഗീതം എന്നിങ്ങനെ അഞ്ച് ദേശീയ പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയ ടീമാണ് ‘സൂരറൈ പോട്ര്’. അതുകൊണ്ടുതന്നെ ഈ ടീം വീണ്ടും ഒന്നിക്കുന്നുവെന്നുള്ളത് ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.
Recent Comments