‘റെമോ’ എന്ന തന്റെ ആദ്യചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് ഭാഗ്യരാജ് കണ്ണന്. ചിത്രീകരണത്തിനൊരുങ്ങുന്ന സുല്‍ത്താനാണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രം. കാര്‍ത്തിയാണ് ചിത്രത്തിലെ നായകന്.
ഒക്ടോബര്‍ 25 നായിരുന്നു ഭാഗ്യരാജ് കണ്ണന്റെ വിവാഹം. അന്ന് വിവാഹ വേദിയില്‍ വെച്ച് സുല്‍ത്താന്റെ ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തുകൊണ്ടാണ് അണിയറപ്രവര്‍ത്തകര്‍ സംവിധായകന് സര്‍പ്രൈസ് വിവാഹസമ്മാനം നല്‍കിയത്.
കോവിഡ് പ്രോട്ടോകോള്‍ കാരണം അധികമാര്‍ക്കും വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. തന്റെ ആദ്യ നായകന് ശിവ കാര്ത്തികേയന്, സുല്‍ത്താന്റെ നിര്‍മ്മാതാക്കളില്‍ ഒരാളായ എസ്.ആര്. പ്രഭു എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. കാര്‍ത്തിയുടെ ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘സുല്‍ത്താന്‍.’ ചിത്രം ജനുവരിയില്‍ പ്രദര്‍ശനത്തിന് എത്തും.
Recent Comments