താരജോഡികളായ സൂര്യയും ജ്യോതികയും കേരളത്തിലെത്തിയിട്ട് 10 ദിവസം പിന്നിടുന്നു. ചാവക്കാടുള്ള രാജാ റിസോര്‍ട്ടിലാണ് ഇരുവരുമുള്ളത്. സുഖചികിത്സയുടെ ഭാഗമായിട്ടാണ് എത്തിയിരിക്കുന്നത്. ഇവരുടെ സന്ദര്‍ശനം റിസോര്‍ട്ട് അധികൃതരും രഹസ്യമായി സൂക്ഷിക്കുകയായിരുന്നു.
ജയ്ഭീമിന്റെ ഐതിഹാസികമായ വിജയത്തെത്തുടര്‍ന്നാണ് ഇരുവരും കേരളത്തിലെത്തിയിട്ടുള്ളത്. ചിത്രത്തിന്റെ നിര്‍മ്മാതാക്കളും ഇവരായിരുന്നു.
ഡോ. തുഷാരയുടെ നേതൃത്വത്തിലാണ് ഇവര്‍ക്കുള്ള സുഖചികിത്സ നടക്കുന്നത്. ചികിത്സ ഏതാണ്ട് പൂര്‍ണ്ണമായിട്ടുണ്ട്. ഇനി നല്ലിരിപ്പാണ്. രണ്ട് ദിവസത്തിനുള്ളില്‍ ഇവര്‍ ചെന്നൈയിലേയ്ക്ക് മടങ്ങും.
ഇതിനിടെ സൂര്യയും ജ്യോതികയും ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിക്കുമെന്നും അറിയുന്നു. ഗുരുവായൂര്‍ ഏകാദശി വിളക്ക് നടന്നുകൊണ്ടിരിക്കുകയാണ്.
Recent Comments