അന്തരിച്ച നടനും രാഷ്ട്രീയനേതാവുമായ വിജയകാന്തിന്റെ ശവകുടീരം സന്ദര്‍ശിച്ച തമിഴ് സൂപ്പര്‍താരം സൂര്യ വികാരാധീനനായി പൊട്ടിക്കരഞ്ഞു. പിന്നീട് വിജയകാന്തിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെയും സന്ദര്‍ശിച്ചു. സഹോദരന് കാര്‍ത്തിയും അച്ഛന് ശിവകുമാറും ഒപ്പമുണ്ടായിരുന്നു. വിദേശത്ത് ചിത്രീകരണത്തിന്റെ തിരക്കുകളായകിനാല് വിജയകാന്തിന്റെ മരണത്തിന് എത്തിച്ചേരാന്‍ സൂര്യയ്ക്ക് സാധിച്ചിരുന്നില്ല. അതില്‍ വിഷമമറിയിച്ച് സമൂഹമാധ്യമങ്ങളിലൂടെ ഒരു വീഡിയോയും പങ്കുവച്ചിരുന്നു.
സൂര്യയുടെ കരിയറിന്റെ ഉയര്‍ച്ചയ്ക്ക് സുപ്രധാന പങ്കുവഹിച്ച താരമാണ് വിജയകാന്ത്. സൂര്യയുടെ ചിത്രമായ പെരിയ അണ്ണയില്‍ വിജയകാന്ത് അതിഥിവേഷത്തില്‍ അഭിനയിച്ചത് ഇരുവരും തമ്മിലുള്ള സ്നേഹബന്ധം കൊണ്ടുമാത്രമാണ്.
‘ജ്യേഷസഹോദരനെയാണ് തനിക്ക് നഷ്ടമായതെന്നും അത് താങ്ങാനാകുന്നതല്ലെന്നും തന്റെ കരിയറിന്റെ തുടക്കകാലത്ത് വിജയകാന്ത് നല്കിയ പിന്തുണ’യെക്കുറിച്ചും സൂര്യ അനുസ്മരിച്ചു.
‘വിജയകാന്തിനൊപ്പം പെരിയ അണ്ണ എന്ന ചിത്രത്തില്‍ എട്ടോ പത്തോ ദിവസങ്ങള്‍ മാത്രമാണ് താന്‍ ജോലി ചെയ്തത്. അദ്ദേഹത്തിന്റെ സഹോദരസ്നേഹം അനുഭവിക്കാന്‍ തനിക്ക് സാധിച്ചു. ഷൂട്ടിംഗിന്റെ ആദ്യ ദിവസം തനിക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അദ്ദേഹം ക്ഷണിച്ചു. എന്നാല്‍ അച്ഛനുവേണ്ടി വ്രതം അനുഷ്ഠിച്ചിരുന്ന സമയമായതിനാല്‍ മാംസാഹാരം കഴിക്കുമായിരുന്നില്ല. വിജയകാന്ത് തന്റെ പ്ലേറ്റിലെ ഭക്ഷണം പങ്കുവച്ചു’വെന്നും സൂര്യ അനുസ്മരിച്ചു.
Recent Comments