സൂര്യയുടെ നാല്‍പതിയാറാം ജന്മദിനമായിരുന്നു ഇന്നലെ. പിറന്നാളിനോടനുബന്ധിച്ച് താരത്തിന് മോഹന്‍ലാല്‍, ദുല്‍ഖര്‍ സല്മാന്, നിവിന്‍ പോളി തുടങ്ങിയ പ്രമുഖര്‍ ആശംസകള്‍ നേര്‍ന്നിരുന്നു. എന്നാല്‍ ആരാധകരുടെ ആവേശം ഇരട്ടിയാക്കി താരം തന്റെ കരിയറിലെ 39-ാം
സിനിമയായ ‘ജയ് ഭീം’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു.
ടി.ജെ. ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വക്കീല്‍ വേഷത്തിലാണ് സൂര്യ എത്തുന്നത്. സൂര്യ തന്റെ ട്വിറ്ററിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടത്.
രജിഷ വിജയനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ധനുഷ് നായകനായ ‘കര്‍ണ്ണനി’ലൂടെയായിരുന്നു രജിഷ തമിഴില്‍ അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ച മണികണ്ഠന് ചിത്രത്തില്‍ ഒരു കഥാപാത്രത്തെയും അവതരിപ്പിക്കുന്നുണ്ട്. പ്രകാശ് രാജ്, ലിജോമോള്‍ ജോസ് എന്നിവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
എസ് ആര് കതിരാണ് ഛായാഗ്രഹകന്. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. ആക്ഷന്‍ കൊറിയോഗ്രഫി അന്‍പറിവ്, വസ്ത്രാലങ്കാരം പൂര്‍ണ്ണിമ രാമസ്വാമി. 2 ഡി എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ സൂര്യ തന്നെയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ചെന്നൈയിലും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരണം ആരംഭിച്ചിരുന്ന ചിത്രം കൊവിഡ് രണ്ടാംതരംഗെത്ത തുടര്‍ന്ന് നിര്‍ത്തിവച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം പുറത്തുവിട്ട സൂര്യയുടെ 40-ാം ചിത്രമായ ‘എതീര്ക്കും തുനിന്തവന്’ എന്ന ചിത്രണത്തിന്റെ ടൈറ്റില്‍ ടീസര്‍ യൂട്യൂബില്‍ ട്രെന്‍ഡിംഗായി മുന്നേറുകയാണ്. കൂടാതെ ‘നവരസ’ എന്ന ആന്തോളജി ചിത്രത്തില്‍ ഗൗതം മേനോന് സംവിധാനം ചെയ്യുന്ന ‘ഗിറ്റാര്‍ കമ്പി മേലേ നിണ്ട്രി’ലും ആണ് സൂര്യയുടെ ഏറ്റവും പുതിയ ചിത്രം. ചിത്രത്തില്‍ പ്രയാഗാ മാര്‍ട്ടിനാണ് നായിക. ജല്ലിക്കട്ടിന്റെ പശ്ചാത്തലത്തില്‍ വെട്രിമാരന് സംവിധാനം ചെയ്യുന്ന വാടിവാസല്‍, വിക്രം കുമാര്‍ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രവും സുര്യയുടേതായി അണിയറയില്‍ ഒരുങ്ങുന്നു.
ഷെരുണ് തോമസ്
Recent Comments