പ്രശസ്ത ബോളിവുഡ് സംവിധായകന് രാകേഷ് ഓംപ്രകാശ് മെഹ്റ ഒരുക്കുന്ന മഹാഭാരത കഥയിലെ അത്യുജ്ജ്വല കഥാപാത്രങ്ങളിലൊന്നായ കര്‍ണ്ണനെ അവതരിപ്പിക്കാന്‍ സൂര്യ ഒരുങ്ങുന്നതായി അറിയുന്നു. ഇത് സംബന്ധിച്ച് സൂര്യയുമായി ചര്‍ച്ചകള്‍ നടക്കുന്നതായിട്ടാണ് ബോളിവുഡില്‍ നിന്നുള്ള ഏറ്റവും പുതിയ വിശേഷങ്ങള്‍. ഇത് സംബന്ധിച്ച് ധാരണയുണ്ടായാല്‍ സൂര്യ ഹിന്ദിയില്‍ അരങ്ങേറ്റം കുറിക്കും. ഇതിഹാസ കഥാപാത്രമായ കര്‍ണ്ണനെ അവതരിപ്പിക്കാനുള്ള നിയോഗം കൂടി അങ്ങനെയെങ്കില്‍ സൂര്യയിലേക്ക് എത്തിച്ചേരുകയാണ്.

നിലവില്‍ ശിവ സംവിധാനം ചെയ്യുന്ന കങ്കുവയിലാണ് സൂര്യ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. വെട്രിമാരന്റെ വാടിവാസല്‍, സുധാകൊങ്കരയുടെ ചിത്രം എന്നിവയാണ് സൂര്യയൂടേതായി ഉടന്‍ ചിത്രീകരണം തുടങ്ങുന്ന സിനിമകള്‍.
Recent Comments