സൂര്യയെ നായകനാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രം ‘റെട്രോ’യിലെ പുതിയ ഗാനം പുറത്തിറങ്ങി. ”ദി വൺ” എന്നാണ് പുതിയ ഗാനത്തിന്റെ പേര്. ഗാനം പുറത്തുവന്ന തൽക്ഷണം തന്നെ സോഷ്യൽ മീഡിയയിൽ മികച്ച സ്വീകരണമാണ് ലഭിച്ചത്. ഇതിനുമുമ്പ് പുറത്തിറങ്ങിയ ആദ്യ ഗാനം പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
മേയ് ഒന്നിനാണ് ‘റെട്രോ’ തിയേറ്ററുകളിലെത്തുന്നത്. പൂജ ഹെഗ്ഡെ നായികയായി എത്തുന്ന ചിത്രത്തിൽ ജോജു ജോർജ്, ജയറാം, കരുണാകരൻ, നാസർ, പ്രകാശ് രാജ്, സുജിത്ത് ശങ്കർ, തരക് പൊന്നപ്പ, തമിഴ്, കൃഷ്ണകുമാർ ബാലസുബ്രഹ്മണ്യൻ, പ്രേം കുമാർ എന്നിവരും അഭിനയിക്കുന്നു.
ഛായാഗ്രഹണം ശ്രേയസ് കൃഷ്ണയും സംഗീതസംവിധാനം സന്തോഷ് നാരായണനും നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ ജാക്കിയും മായപാണ്ടിയുമാണ് കലാസംവിധാനം. മേക്കപ്പ് വിനോദ് സുകുമാരൻ, സൗണ്ട് ഡിസൈൻ സുരൻ.ജി, അഴകിയകൂത്തൻ, നൃത്തസംവിധാനം ഷെരീഫ് എം, കോസ്റ്റ്യൂമർ മുഹമ്മദ് സുബൈർ, സ്റ്റിൽസ് ദിനേഷ് എം, പബ്ലിസിറ്റി ഡിസൈൻസ് ട്യൂണി ജോൺ, കളറിസ്റ്റ് സുരേഷ് രവി എന്നിവരാണ്.
2 ഡി എന്റര്ടെയ്ന്മെന്റ് നിര്‍മിക്കുന്ന ചിത്രത്തിന്റെ സഹനിര്‍മ്മാണം രാജശേഖര്‍ കര്‍പ്പൂരസുന്ദരപാണ്ഡ്യന്‍, കാര്ത്തികേയന് സന്താനം തുടങ്ങിയവരാണ്.
Recent Comments