മലയാളത്തിലെ തിരക്കേറിയ സംഗീത സംവിധായകന്മാരാണ് ദീപക് ദേവും സുഷിന് ശ്യാമും. ദീപക് ദേവിന്റെ ശിഷ്യനായാണ് സുഷിന് സംഗീതലോകത്തേക്കെത്തിയത്. സംഗീതത്തില്‍ എന്തൊക്കെയാണ് ചെയ്യാന്‍ ആഗ്രഹമെന്ന് താന്‍ സുഷിനോട് ചോദിച്ചെന്നും അവന്റെ സത്യസന്ധമായ മറുപടിയാണ് സുഷിനെ ചേര്‍ത്ത് നിര്‍ത്താന്‍ കാരണമെന്നും ദീപക് ദേവ് പറഞ്ഞു.
‘എന്റെയടുത്ത് പ്രോഗ്രാമിങ്ങിന് വരുന്നവരോട് ഞാന്‍ എപ്പോഴും ചോദിക്കുന്ന കാര്യം എന്താകണമെന്നും ഏത് ഫീല്‍ഡിനോടാണ് ഇന്‍ട്രസ്റ്റെന്നുമാണ്. മ്യൂസിക് ഡയറക്ഷന്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ടെങ്കിലും അവരത് തുറന്നു പറയില്ല. സുഷിന് എന്റെയടുത്തേക്ക് വന്നത് അവന്റെ 19-ാമത്തെ വയസ്സിലായിരുന്നു. അന്ന് അവന്റെ അമ്മയും കൂടെയുണ്ടായിരുന്നു. അവനോടും സ്ഥിരം ചോദ്യം ചോദിച്ചു.
എന്താണ് നിന്റെ ആഗ്രഹം? ‘എനിക്കും ദീപക്കേട്ടനെപ്പോലെ പ്രോഗ്രാമിങ്ങും മ്യൂസിക്കും മിക്സിങ്ങും ഒക്കെ ചെയ്യണം’ എന്നായിരുന്നു സുഷിന്റെ മറുപടി. ആ പ്രായത്തിലെ അവന്റെ ഇന്നസെന്‍സാകാം അങ്ങനെ പറയാന്‍ കാരണം. അത് ജനുവിനായി എനിക്ക് തോന്നി. അവന് കൈ കൊടുത്തിട്ട് എന്റെ അടുത്ത് തന്നെ ഇരുത്തി പഠിപ്പിക്കാം എന്ന് പറഞ്ഞു. അത്രക്ക് ട്രൂത്ത് ഫുള്ളായി നില്‍ക്കുന്നവരെ നമ്മള് സപ്പോര്‍ട്ട് ചെയ്യണ്ടേ,’ ദീപക് ദേവ് പറഞ്ഞു.
അതേസമയം, എമ്പുരാനിലെ ദീപകിന്റെ സംഗീതത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകര്‍ നല്‍കിയത്. ലൂസിഫറിലും ദീപക് തന്നെ ആയിരുന്നു സംഗീതം നല്‍കിയിരുന്നത്. സിദ്ദിഖ് സംവിധാനം ചെയ്ത ക്രോണിക് ബാച്ചിലറിലൂടെ സംഗീതസംവിധായകനായാണ് ദീപക് സംഗീത ലോകത്തേക്ക് കാലെടുത്ത് വെയ്ക്കുന്നത്.
Recent Comments