ടി.എസ്. സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ഡി.എന്‍.എ. ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയില്‍ ആരംഭിച്ചു. കെ.പി.സി.സി എക്സിക്യൂട്ടീവ് മെംബര്‍ അഡ്വ. കെ.പി. ഹരിദാസ് ഭദ്രദീപം തെളിയിച്ചു കൊണ്ടായിരുന്നു തുടക്കം. വല്ലാര്‍പാടം ആല്‍ഫ ഹൊറൈസണ്‍ ബില്‍ഡിംഗിലായിരുന്നു ചിത്രീകരണം. സ്വാസികയാണ് ആദ്യ ഷോട്ടില്‍ അഭിനയിച്ചത്.
ഒരു ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ചിത്രമാണിത്. നീണ്ട ഇടവേളയ്ക്കു ശേഷം ലഷ്മി റായ് ഒരു പ്രധാന വേഷത്തില്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. കമ്മീഷണര്‍ റേച്ചല്‍ പുന്നൂസ് എന്ന കഥാപാത്രത്തെയാണ് ലഷ്മി റായ് അവതരിപ്പിക്കുന്നത്. പുതുമുഖതാരം അഷ്ക്കര്‍ സൗദാനാണ് നായകന്. ബാബു ആന്റണി, അജു വര്‍ഗ്ഗീസ്, സൈജുക്കുറുപ്പ്, ഇര്‍ഷാദ്, ഇന്ദ്രന്‍സ്, റിയാസ് ഖാന്, കോട്ടയം നസീര്‍, പത്മരാജ് രതീഷ്, രവീന്ദ്രന്, സുധീര്‍, ഇടവേള ബാബു, നിര്‍മ്മല്‍ പാലാഴി, ഇനിയ, ഗൗരിനന്ദ, പൊന്‍വണ്ണന്‍, ബോബന് ആലുംമൂടന്‍, സീത, അമീര്‍ നിയാസ്, രാജേഷ് മാധവ്, കുഞ്ചന്‍, ആശാനായര്‍, കലാഭവന്‍ ഹനീഫ് തുടങ്ങിയവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി. അബ്ദുള്‍ നാസ്സറാണ് ഡി.എന്‍.എ നിര്‍മിക്കുന്നത്. ഏ.കെ. സന്തോഷ് തിരക്കഥ എഴുതുന്നു. പ്രശസ്ത നടി സുകന്യയാണ് ചിത്രത്തിലെ ഗാനങ്ങള്‍ എഴുതിയിരിക്കുന്നത്. സംഗീതം ഫോര്‍ മ്യൂസിക്ക് & ശരത്. ഛായാഗ്രഹണം രവിചന്ദ്രന്‍. എഡിറ്റിംഗ് ജോണ്‍ കുട്ടി. കലാസംവിധാനം ശ്യാം കാര്ത്തികേയന്. മേക്കപ്പ് രഞ്ജിത്ത് അമ്പാടി. കോസ്റ്റ്യൂം ഡിസൈന്‍ നാഗരാജ്. ചീഫ് അസ്റ്റോസ്റ്റിയേറ്റ് ഡയറക്ടര്‍ അനില്‍ മേടയില്‍. അസ്സോസ്സിയേറ്റ് ഡയറക്ടര്‍ വൈശാഖ് നന്തിലത്തില്‍. സംഘട്ടനം സ്റ്റണ്ട് ശിവാ, കനല്ക്കണ്ണന്, പഴനി രാജാ ഫിയോണിക്സ്, പ്രഭു. പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് ജസ്റ്റിന് കൊല്ലം. പ്രൊഡക്ഷന്‍ കണ്ടോളര് അനീഷ് പെരുമ്പിലാവ്. പി.ആര്.ഒ. വാഴൂര്‍ ജോസ്. ഫോട്ടോ ശാലു പേയാട്.
കൊച്ചി, ചെന്നൈ കുട്ടിക്കാനം എന്നിവിടങ്ങളിലായി ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാകും.
Recent Comments