ട്വന്റി 20 ലോകകപ്പ് 2024 കിരീടവുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമംഗങ്ങള്‍ ജന്മനാട്ടില് മടങ്ങിയെത്തി. ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ ടീമിന് പ്രൗഢഗംഭീരമായ സ്വീകരണമാണ് ലഭിച്ചത്. പുലര്‍ച്ചെ തന്നെ ആയിരക്കണക്കിന് ആരാധകരാണ് പ്രിയ താരങ്ങളെ കാണാന്‍ വിമാനത്താവളത്തിലും സമീപ പ്രദേശങ്ങളിലുമായി തടിച്ച് കൂടി നിന്നത്. ഇവിടെ നിന്ന് ഐടിസി മൗര്യ ഹോട്ടലിലേക്കാണ് ടീം പോയത്. പിന്നീട് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് പോയ താരങ്ങളെ നരേന്ദ്ര മോദി സ്വീകരിച്ചു. തുടര്‍ന്ന് അദ്ദേഹത്തോടൊപ്പം പ്രഭാത ഭക്ഷണം കഴിച്ചു.
#WATCH | Indian Cricket team meets Prime Minister Narendra Modi at 7, Lok Kalyan Marg.
Team India arrived at Delhi airport today morning after winning the T20 World Cup in Barbados on 29th June. pic.twitter.com/840otjWkic
— ANI (@ANI) July 4, 2024
അതിനുശേഷം ഉച്ചയ്ക്ക് ടീമംഗങ്ങള്‍ മുംബൈയ്ക്ക് തിരിക്കും. വൈകിട്ട് നരിമാന് പോയിന്റ് മുതല്‍ വാങ്കഡെ സ്റ്റേഡിയം വരെ തുറന്ന ബസില്‍ റോഡ് ഷോ നടത്തും. ബിസിസിഐ പ്രഖ്യാപിച്ച 125 കോടി സമ്മാനവും മുബൈയിലെ ചടങ്ങിലാണ് കൈമാറുക. വിക്ടറി പരേഡും ബിസിസിഐ സംഘടിപ്പിക്കുന്നുണ്ട്. വൈകീട്ട് ബാര്‍ബഡോസില്‍ ചുഴലിക്കാറ്റ് വീശിയടിച്ചതാണ് താരങ്ങളുടെ മടക്കയാത്ര വൈകാന്‍ കാരണം. ബിസിസിഐ അധികൃതരും മാധ്യമ പ്രവര്‍ത്തകരും ടീമിനോടൊപ്പം ഉണ്ടായിരുന്നു.
Recent Comments