അഭിനയ പാടവത്താല്‍ ബോളിവുഡിനെയും തെന്നിന്ത്യയെയും കയ്യിലെടുത്ത തപ്സി പന്നു, രാജസ്ഥാനിലെ ഉദയ്പൂരിലെ ലീല പാലസാണ് അവധിക്കാലം ചെലവഴിക്കാനായി തെരഞ്ഞെടുത്തത്. മഞ്ഞ നിറത്തിലുള്ള സാരി ചുറ്റി അഴകിന് മറുവാക്കെന്ന പോലെയാണ് ഓരോ ചിത്രങ്ങളിലും തപ്സി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
പൂളിലെ ജലത്തില്‍ നനഞ്ഞു നില്ക്കുന്ന ചിത്രങ്ങളാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. ചിത്രങ്ങള്‍ക്ക് ‘ഹോട്ട്’ എന്നാണ് ആരാധകര്‍ കുറിച്ചിരിക്കുന്നത്. തടാകവും മലകളുടെ ദൂരക്കാഴ്ചയുമൊക്കെ ചിത്രങ്ങളില്‍ ദൃശ്യമാണ്.
View this post on Instagram
തടാകങ്ങളുടെ നഗരം എന്ന പേരില്‍ അറിയപ്പെടുന്നയിടമാണ് രാജസ്ഥാനിലെ ഉദയ്പൂര്‍. മനുഷ്യനിര്‍മ്മിത തടാകങ്ങളും മനോഹരമായ നഗര കാഴ്ചകളുമൊക്കെ ഈ ഭൂമികയുടെ സൗന്ദര്യത്തിന് മാറ്റുകൂട്ടുന്നു. അവിടുത്തെ ഏറെ പ്രശസ്തമായ ഹോട്ടലുകളില്‍ ഒന്നാണ് ലീല പാലസ്.
Recent Comments