‘കാരവനൊന്നും വേണ്ടെന്നേ… നമുക്കിവിടെ ശുദ്ധവായുവൊക്കെ ശ്വസിച്ചിരിക്കാം’ – ഖാലിദിന്റെ അവസാന നിമിഷങ്ങളെക്കുറിച്ച് പ്രൊഡക്ഷന്‍ കണ്ട്രോളര് ശ്രീകുമാര്‍ ചെന്നിത്തല
ഇന്നലെയാണ് ഖാലിദിക്ക വൈക്കത്തെ സെറ്റില്‍ ജോയിന്‍ ചെയ്തത്. തൊടുപുഴ ഷെഡ്യൂളിലും അദ്ദേഹം വന്നു അഭിനയിച്ച് പോയിരുന്നു. വൈക്കത്ത് മറവന്തുരുത്ത് എന്ന സ്ഥലത്താണ് സെറ്റിട്ടിരിക്കുന്നത്. രാവിലെ ഏഴ് മണിക്കുതന്നെ ...