‘ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന അത്ഭുത സിനിമയാണ് ആടുജീവിതം’ – പൃഥ്വിരാജ്
മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് മുഖ്യമന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി നടൻ പൃഥ്വിരാജ്. ആടുജീവിതം എന്ന ചിത്രത്തിലെ നജീബ് എന്ന കഥാപാത്രമായിട്ടുള്ള പ്രകടനമാണ് പൃഥ്വിരാജിനെ പുരസ്‌കാരർഹനാക്കിയത്. ...