കോവിഡിന്റെ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല, ടെസ്റ്റ് ചെയ്തപ്പോള്‍ ഓക്സിജന്റെ അളവ് 60 ല്‍ താഴെയായിരുന്നു. ഐ.സി.യുവില്‍ അഡ്മിറ്റ് ചെയ്തു. മൂന്നു ദിവസം ബോധമില്ലായിരുന്നു. ജീവിതത്തിലേയ്ക്ക് തിരിച്ചുവരുമെന്നുപോലും ഉറപ്പില്ലായിരുന്നു. കോവിഡ് മുക്തനായി തിരിച്ചെത്തിയ നിശ്ചല ഛായാഗ്രാഹകന്‍ പി. ഡേവിഡ് സംസാരിക്കുന്നു.
നടന് സത്യന്റെ ഒരു പഴയ ചിത്രം ഫയലില്‍ കിടപ്പുണ്ടായിരുന്നു. പി. ഡേവിഡ് പകര്‍ത്തിയ ചിത്രമാണ്. ഡേവിഡിനെ പെട്ടെന്ന് ഓര്‍ക്കാന്‍ കാരണം അതായിരുന്നു. കുറേനാളായി വിളിച്ചിട്ട്. നാലഞ്ച് വര്‍ഷങ്ങള്‍ക്കുമുമ്പ് ...