തെന്നിന്ത്യന്‍ നടി തമന്ന ഭാട്ടിയയും നടന് വിജയ് വര്‍മ്മയും വേര്‍പിരിഞ്ഞു. ബോളിവുഡ് മാധ്യമങ്ങളാണ് ഇത് സംബന്ധിച്ചുള്ള വാര്‍ത്ത പുറത്തു വിട്ടത്. വിജയ്ക്കൊപ്പമുള്ള ചിത്രങ്ങളും നടി ഇന്‍സ്റ്റഗ്രാമില്‍നിന്നും നീക്കം ചെയ്തു. രണ്ടുവര്‍ഷം നീണ്ട പ്രണയമാണ് ഇതോടെ അവസാനിച്ചത്. 2023 ല്‍ ലസ്റ്റ് സ്റ്റോറീസ് 2 ന്റെ ചിത്രീകരണത്തിനിടയിലാണ് പ്രണയത്തിലായതെന്ന് തമന്ന നേരത്തെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. വിവാഹത്തോളമെത്തിയ ബന്ധം ഇരുവരും അവസാനിപ്പിച്ചത് കടുത്ത ഞെട്ടലാണ് ആരാധകരില്‍ ഉണ്ടായത്. ഈ വര്‍ഷം ഇരുവരും വിവാഹതരാകുമെന്നുള്ള വാര്‍ത്തകള്‍ നേരത്തെ പുറത്തു വന്നിരുന്നു.
പ്രണയബന്ധം അവസാനിപ്പിച്ചുവെങ്കിലും ഉറ്റ സുഹൃത്തുക്കളായി ഇരുവരും തുടരുമെന്നും പരസ്പര ബഹുമാനം നിലനിര്‍ത്തിയാണ് പിരിയുന്നതെന്നും സുഹൃത്ത് വെളിപ്പെടുത്തിയതായി മണികണ്ട്രോള് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇരുവരും സ്വന്തം ജോലികളില്‍ വ്യാപൃതരാണെന്നും സുഹൃത്ത് കൂട്ടിച്ചേര്‍ത്തു.
Recent Comments