അരങ്ങേറ്റ ചിത്രത്തിലൂടെ മികച്ച തമിഴ് സിനിമയ്ക്കുള്ള (ഇയര്‍ക്കൈ) ദേശീയപുരസ്കാരം നേടിയ സംവിധായകന് എസ്.പി. ജനനാഥന് അതീവ ഗുരുതരാവസ്ഥയില്‍ ചെന്നൈയിലെ അപ്പോളോ ഹോസ്പിറ്റലിലെ വെന്റിലേറ്ററില്‍ തുടരുന്നു. ഇന്നലെ രാവിലെയാണ് അദ്ദേഹത്തെ ബോധരഹിതനായ നിലയില്‍ വീട്ടില്‍ കണ്ടെത്തിയത്.
വിജയ് സേതുപതിയെയും ശ്രുതിഹാസനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ജനനാഥന് സംവിധാനം ചെയ്യുന്ന ലാഭം എന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ജോലികളിലായിരുന്നു അദ്ദേഹം. ഉച്ചയൂണിനായി വീട്ടിലേയ്ക്ക് പോയ ജനനാഥന് വരാന്‍ വൈകിയതിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റ സഹായികള്‍ വീട്ടിലേയ്ക്ക് പോയപ്പോഴാണ് ബോധരഹിതനായി കിടക്കുന്നത് കണ്ടത്. ഉടന്‍തന്നെ അദ്ദേഹത്തെ അപ്പോളോ ഹോസ്പിറ്റലില്‍ എത്തിച്ചു. വിദഗ്ദ്ധഡോക്ടര്‍മാര്‍ പരിശോധിച്ചു.
മസ്തിഷ്കമരണം സംഭവിച്ചതായി സ്ഥിരീകരിക്കാത്ത വാര്‍ത്തകളുണ്ട്. എന്നാല്‍ അദ്ദേഹം ഇപ്പോഴും വെന്റിലേറ്ററില്‍ തുടരുകയാണ്. ന്യൂറോസര്ജന്മാര് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി നിരീക്ഷിച്ചുകൊണ്ട് ഒപ്പമുണ്ട്.
പേരാണ്മൈ, ഇയര്‍ക്കൈ തുടങ്ങിയ ചിത്രങ്ങളിലൂടെ കോളിവുഡില്‍ നവതരംഗം സൃഷ്ടിച്ച സംവിധായകനാണ് എസ്.പി.ജെ.
Recent Comments