പ്രശസ്ത തമിഴ് നടനും സംവിധായകനുമായ മനോബാല അന്തരിച്ചു. 69 വയസ്സായിരുന്നു പ്രായം. ഇന്ന് രാവിലെയായിരുന്നു അന്ത്യം. കരള്‍ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. കഴിഞ്ഞ ജനുവരിയില്‍ ആന്‍ജിയോ പ്ലാസ്റ്റി സര്‍ജറിക്കും അദ്ദേഹം വിധേയനായിരുന്നു.
കമല്‍ഹാസനാണ് മനോബാലയെ ചലച്ചിത്രരംഗത്തേയ്ക്ക് ആനയിച്ചത്. സംവിധായകനായ ഭാരതിരാജയെ പരിചയപ്പെടുത്തി നല്‍കിയത് കമല്‍ഹാസനായിരുന്നു. 1978 ല്‍ ഭാരതിരാജ സംവിധാനം ചെയ്ത കിഴക്കേ പോകും റെയില്‍ എന്ന സിനിമയില്‍ സംവിധാനസഹായിയായിട്ടാണ് തുടക്കം. 1979 ല്‍ ഭാരതിരാജയുടെ തന്നെ ചിത്രമായ പുതിയ വാര്‍പ്പുകളില്‍ അഭിനയരംഗത്തേയ്ക്കും. പിന്നീട് അങ്ങോട്ടുള്ള ഭാരതിരാജയുടെ ഒട്ടുമിക്ക ചിത്രങ്ങളിലും ചെറുതും വലുതുമായി നിരവധി കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. ദയാല്‍ പത്മനാഭന് സംവിധാനം ചെയ്ത കൊണ്ട്രാല്‍ പാവം എന്ന ചലച്ചിത്രത്തിലാണ് ഏറ്റവും ഒടുവിലായി അദ്ദേഹം അഭിനയിച്ചത്. കൂടാതെ അഞ്ചോളം സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
இயக்குனர், நடிகர், தயாரிப்பாளர் என பன்முகம் கொண்ட இனிய நண்பர் மனோபாலா மறைந்த செய்தி பெரும் துயரத்தை அளிக்கிறது. சினிமாவின் ஆர்வலர் என்பதே அவரது முதன்மையான அடையாளமாக இருந்தது. அவரை இழந்து வாடும் குடும்பத்தாருக்கும், நண்பர்களுக்கும், அவரது ரசிகர்களுக்கும் எனது ஆறுதலைத்…
— Kamal Haasan (@ikamalhaasan) May 3, 2023
பிரபல இயக்குநரும், நடிகருமான, அருமை நண்பர் மனோபாலாவுடைய இறப்பு எனக்கு மிகவும் வேதனை அளிக்கிறது. அவருடைய குடும்பத்தினருக்கு என்னுடைய அனுதாபங்கள். அவரது ஆத்மா சாந்தியடையட்டும்.@manobalam
— Rajinikanth (@rajinikanth) May 3, 2023
മുന്നൂറോളം ചിത്രങ്ങളില്‍ സ്വഭാവനടനായും ഹാസ്യനടനായും അദ്ദേഹം തിളങ്ങി. തന്റേതായ ശൈലിയില്‍ ഹാസ്യത്തിന് പുതിയ മാനംതന്നെ നല്കിയ കലാകാരനാണ് മനോബാല. ഭാരതിരാജയുടെ സംവിധാനസഹായിയായി പ്രവൃത്തിപരിചയം നേടിയ മനോബാല 1982 ല്‍ ആകായ ഗംഗൈ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ചു. കാര്‍ത്തിക്കും സുഹാസിനിയുമായിരുന്നു മുഖ്യ അഭിനേതാക്കള്‍. ആദ്യചിത്രം വന്‍പരാജയമായിരുന്നു. 1985 ല്‍ മോഹന്‍രാജിനെയും നളിനിയെയും പ്രധാന കഥാപാത്രങ്ങളാക്കി അദ്ദേഹം സംവിധാനം ചെയ്ത പിള്ളൈനില എന്ന ഹൊറര്‍ ചിത്രം ബോക്സ് ഓഫീസില്‍ വന്‍ വിജയമായി മാറി. പിന്നീടിങ്ങോട്ട് ഇരുപത്തിയഞ്ചോളം ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തു. മിക്കവയും ഹിറ്റുകളായിരുന്നു. ശിവാജിഗണേശന്, രജനികാന്ത്, പ്രഭു, കാര്‍ത്തിക്ക്, വിജയകാന്ത്, മോഹന്‍രാജ്, വിഷ്ണുവര്ദ്ധന് എന്നിവരായിരുന്നു അദ്ദേഹത്തിന്റെ മിക്ക ചിത്രങ്ങളിലും നായകകഥാപാത്രങ്ങളെ അവതരിപ്പിച്ചതും. മൂന്ന് സീരിയലുകളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ചലച്ചിത്ര നിര്‍മ്മാണ മേഖലയിലും അദ്ദേഹം തന്റെ സാന്നിദ്ധ്യം അറിയിച്ചിരുന്നു.
I am so heartbroken, just this morning I called and enquired to where he was to go and visit him. Shocked beyond belief. Shared so much with him professionally and on a personal level we both learnt, laughed , fought , ate together and had long conversations about many things, he… pic.twitter.com/pFopx60D5u
— Radikaa Sarathkumar (@realradikaa) May 3, 2023
Recent Comments