പൃഥ്വിരാജ്, നയന്‍താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അല്‍ഫോന്‍സ് പുത്രനൊരുക്കുന്ന പുതിയ ചിത്രമാണ് ഗോള്‍ഡ്. ചിത്രത്തിന്റെ തമിഴ്-കന്നഡ വിതരണാവകാശവും ഓവര്‍സീസ് റൈറ്റ്സും റെക്കോര്‍ഡ് തുകയ്ക്കാണ് വിതരണക്കാര്‍ സ്വന്തമാക്കിയത്. റിലീസിന് മുന്‍പ് തന്നെ നിര്‍മ്മാതാവിനെ സുരക്ഷിതനാക്കുന്ന കാര്യത്തില്‍ പുതിയ ചുവട് വെച്ചിരിക്കുകയാണ് ഗോള്‍ഡ്.
തുടര്‍ച്ചയായ വിജയങ്ങളിലൂടെ ആഗോള ബോക്സ് ഓഫീസില്‍ പൃഥ്വിരാജ് ഉണ്ടാക്കിയ മാര്‍ക്കറ്റും പ്രേമം എന്ന സെന്‍സേഷണല്‍ ഹിറ്റിനു ശേഷം അല്‍ഫോന്‍സ് പുത്രന് സംവിധാനം ചെയ്യുന്ന ചിത്രമെന്ന സവിശേഷതയും നയന്‍താരയുടെ സാന്നിധ്യവുമാണ് ഗോണ്ഡിന്റെ മാര്‍ക്കറ്റ് ഉയരാന്‍ കാരണമായത്.
ലിസ്റ്റിന് സ്റ്റീഫനാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. ലിസ്റ്റിന് നിര്‍മ്മിച്ച ജനഗണമനയും കടുവയും ബോക്സ് ഓഫീസില്‍ 50 കോടി നേടിയിരുന്നു.
Recent Comments