കേരള ചലച്ചിത്ര അവാര്‍ഡില്‍ സ്ത്രീ/ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ അവാര്‍ഡ് നേടിയ നേഹയ്ക്ക് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ അഭിനന്ദനക്കത്ത്. തമിഴ്നാട് സ്വദേശിയാണ് നേഹ. സീനിയര്‍ ഫോട്ടോഗ്രാഫര്‍ പി. അഭിജിത്ത് സംവിധാനം ചെയ്ത ചിത്രം ‘അന്തര’ത്തിലെ മികച്ച പ്രകടനത്തിനാണ് നേഹയ്ക്ക് കേരള ചലച്ചിത്ര അവാര്‍ഡ് ലഭിച്ചത്.
സ്റ്റാലിന്റെ കത്തിലെ വാക്കുകള്‍ ഇങ്ങനെ- ’52ാമത് കേരള ചലച്ചിത്ര അവാര്‍ഡില്‍ സ്ത്രീ/ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ തമിഴ്നാട്ടുകാരിയായ നേഹയ്ക്ക് അന്തരം എന്ന സിനിമയിലെ അഭിനയമികവിന് പുരസ്കാരം ലഭിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. ട്രാന്‍സ് വ്യക്തികള്‍ രാഷ്ട്രീയത്തിലും കലയിലും സ്വന്തം ഇടമുണ്ടാക്കണമെന്നാണ് തമിഴ്നാട് മുഖ്യമന്ത്രിയും സാധാരണ മനുഷ്യന് എന്ന നിലയിലും ഞാന്‍ ആഗ്രഹിക്കുന്നത്. നേഹയുടെ നേട്ടത്തില്‍ എനിക്ക് അങ്ങേയറ്റം അഭിമാനമുണ്ട്. ചെറുപ്രായത്തില്‍ തന്നെ കുടുംബം അവഗണിക്കുകയും വീടുവിട്ടിറങ്ങേണ്ടി വരികയും ചെയ്ത നേഹ കഠിനാധ്വാനത്തിലൂടെയാണ് വിജയം നേടിയത്. അവരുടെ ജീവിതം ഇതുപോലുള്ള മനുഷ്യര്‍ക്ക് പ്രചോദനമാകട്ടെ. ട്രാന്‍സ് വ്യക്തികള്‍ സിനിമയില്‍ മുഖ്യ വേഷങ്ങളിലെത്തി അതുവഴി സാമൂഹിക നീതിയുണ്ടാകട്ടെ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു.’
ഗ്രൂപ്പ് ഫൈവ് എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ ജോജോ ജോണ്‍ ജോസഫ്, പോള്‍ കൊള്ളാന്നൂര്‍, ജോമിന്.വി.ജിയോ, രേണുക അയ്യപ്പന്, എ. ഗോഭില എന്നവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കണ്ണന് നായരാണ് നായകന്. നക്ഷത്ര ബാലതാരം മനോജ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ട്രാന്‍സ് സ്ത്രീയുടെ ജീവിതം പ്രമേയമായുള്ള അന്തരം കുടുംബ പശ്ചാത്തലത്തിനൊപ്പം ട്രാന്സ്ജന്ഡര് സമൂഹത്തിന്റെ സോഷ്യല്‍ പൊളിറ്റിക്സും പറയുന്നു. പി.ആര്.ഒ. പി.ആര്. സുമേരന്‍
Recent Comments