തെലുങ്ക് നടന് സായ് ധരം തേജിന് ബൈക്കപകടത്തില്‍ പരിക്കേറ്റു. ഹൈദരാബാദിലെ ദുര്‍ഗംചെരുവു കേബിള്‍ പാലത്തിലൂടെ സ്പോര്‍ട്സ് ബൈക്ക് ഓടിച്ചുപോകവെയാണ് അപകടം.
ബോധക്ഷയം സംഭവിച്ച നടനെ ഉടന്‍ തന്നെ മെഡികവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം കണ്ട നാട്ടുകാരാണ് താരത്തെ സമീപത്തെ ആശുപത്രിയില്‍ എത്തിക്കുന്നത്. പിന്നീട് ജൂബിലി ഹില്‍സ് അപ്പോളോ ഹോസ്പിറ്റലിലേക്ക് മാറ്റി. ഹെല്‍മറ്റ് ധരിച്ചിരുന്നതിനാലാണ് ഗുരുതമായ പരുക്കേല്‍ക്കാതിരുന്നത്.
താരം അപകടനില തരണം ചെയ്തെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും തെലുങ്ക് സിനിമകളുടെ പിആര്‍ഒ ആയ വംശി കാക ട്വീറ്റ് ചെയ്തു. അതേസമയം സായ് ധരം തേജിന്റെ പേരിനൊപ്പം ‘ഗെറ്റ് വെല്‍ സൂണ്‍’ എന്ന ഹാഷ് ടാഗ് മിനിറ്റുകള്‍ക്കുള്ളില്‍ ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആയിട്ടുണ്ട്.
സൂപ്പര്‍താരം ചിരഞ്ജീവിയുടെ അനന്തരവനാണ് സായ്. താരത്തിന്റെ അപകടവിവരം അറിഞ്ഞ് പവന് കല്യാണ്‍, സുദീപ് കിഷന്, വൈഷ്ണവ് തേജ്, വരുണ്‍ തേജ്, നിഹാരിക, ചിരഞ്ജീവിയുടെ ഭാര്യ സുരേഖ തുടങ്ങിയവര്‍ ആശുപത്രിയില്‍ എത്തി.
ദേവ കട്ട സംവിധാനം ചെയ്യുന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രം ‘റിപബ്ലിക്കി’ന്റെ ചിത്രീകരണത്തിലായിരുന്നു സായ് ധരം തേജ്. ഐശ്വര്യ രാജേഷ് നായികയാവുന്ന ചിത്രത്തില്‍ ജഗപതി ബാബു, രമ്യ കൃഷ്ണന്, രാഹുല്‍ രാമകൃഷ്ണ, സായ് ധീന തുടങ്ങിയവരും വേഷമിടുന്നു.
Recent Comments