2003 ല്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറായ നികോള ടെല്‍സയാണ് അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ ടെസ്ല മോട്ടേഴ്സ് സ്ഥാപിക്കുന്നത്. കമ്പനിയുടെ ആദ്യകാല നിക്ഷേപകനായിരുന്ന എലോണ്‍ മസ്ക് 2008 ഇല് കമ്പനിയുടെ CEO ആയി എത്തിയതോടെ് ടെസ്ല ഇലക്ട്രിക് വാഹന ലോകത്തെ നിര്‍ണായക ശക്തിയായി മാറി.
ഇന്ന് ലോകത്തിലെ ഒന്നാം നമ്പര്‍ പ്ലഗ് ഇന്‍ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളാണ് ടെസ്ല. 2020 ല്‍ മാത്രം അഞ്ച് ലക്ഷത്തില്‍പരം വാഹനങ്ങള്‍ ആണ് ടെസ്ല വില്പന നടത്തിയിട്ടുള്ളത്. സെഡാന് കാറുകളായ മോഡല്‍ S, മോഡല്‍ 3 എന്നിവയും മിഡ് സൈസ് ക്രോസ്സ് ഓവര്‍ ആയ മോഡല്‍ X, കോംപാക്ട് ക്രോസ്സ് യൂടിലിറ്റി വെഹിക്കിളായ മോഡല്‍ Y എന്നിവയുമാണ് നിലവിലെ ടെസ്ല മോഡലുകള്‍. കണ്‍സെപ്റ്റ് മോഡലുകള്‍ ആയ സൈബര്‍ ട്രക്ക് പിക് അപ്, സെമി ട്രെയിലര്‍ ട്രക്ക് എന്നീ ഇലക്ട്രിക് മോഡലുകളും ആരാധകര്‍ കാത്തിരിക്കുന്ന വാഹനങ്ങള്‍ ആണ്.
ടെസ്ല മോട്ടേഴ്സ് 2021 ല്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ അവതരിപ്പിക്കുമെന്ന് എലോണ്‍ മസ്ക് ട്വീറ്റ് ചെയ്തത് അടുത്തിടെയായിരുന്നു. അതിന്റെ തുടര്‍ച്ചയെന്നോണം ടെസ്ല ഇന്ത്യ മോട്ടേഴ്സ് ആന്‍ഡ് എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ ഇന്ത്യയില്‍ കമ്പനി രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. വൈഭവ് തനേജ, വെങ്കട് രംഗന് ശ്രീറാം, ഡേവിഡ് ജോണ്‍ ഫെയ്ന്‍സ്റ്റെയ്ന്‍ എന്നിവരാണ് ഇന്ത്യന്‍ സ്ഥാപനത്തിലെ ഡയറക്ടര്‍മാര്‍.
ഇലക്ട്രിക് വാഹനങ്ങളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്ന അമേരിക്കന്‍ കമ്പനിയായ ടെസ്ലയുടെ കടന്നു വരവോടെ ഇന്ത്യന്‍ വാഹന രംഗത്ത് വന്‍ കുതിച്ചു ചാട്ടം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യയില്‍ ഇന്ന് ലഭ്യമായ ഇലക്ട്രിക് വാഹനങ്ങള്‍ ഒറ്റ ചാര്‍ജിംഗില്‍ സഞ്ചരിക്കാവുന്ന ദൂരം 400 കിലോമീറ്റര്‍ താഴെയാണ്. 620 കിലോമീറ്ററിനു മുകളില്‍ റേഞ്ച് നല്കുന്ന ടെസ്ല വാഹനങ്ങള്‍ വിപണി പിടിച്ചെടുക്കുമെന്നത് തീര്‍ച്ചയാണ്.
ഇലക്ട്രിക് വാഹനങ്ങള്‍ ഇന്നത്തെ അവസ്ഥയില്‍ അന്തരീക്ഷമലിനീകരണം തീര്‍ത്തും ഒഴിവാക്കുന്നുവെന്നാണ് ഏറ്റവും വിപ്ലവകരമായ നേട്ടം. മെയിന്റനന്‍സ് കോസ്റ്റും തുലോം കുറവാണ്. പെട്രോള്‍, ഡീസല്‍ ചെലവുമായി തുലനം ചെയ്താല്‍ ഇലക്ട്രിക് വണ്ടികളുടെ എക്സ്പെന്‍സ് പത്തിലൊന്ന് മാത്രമാണ്. പക്ഷേ ടെസ്ലയുടെ വണ്ടിവില മറ്റു വാഹനങ്ങളെ അപേക്ഷിച്ച് കൂടുതലായിരിക്കും. ഏകദേശം 40 ലക്ഷം രൂപയാണ് ഇന്ത്യയിലിറങ്ങുന്ന ടെസ്ല വാഹങ്ങള്‍ക്ക് പ്രതീക്ഷിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ ടെസ്ല വാഹനങ്ങള്‍ ഇന്ത്യന്‍ വിപണിയിലിറങ്ങുമെന്ന് കരുതുന്നു.
Recent Comments