ദളപതി വിജയുടെ അവസാന ചിത്രത്തിന്റെ ടൈറ്റില്‍ റിലീസായി. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ജനനായകന് എന്നാണ് ടൈറ്റില്‍ നല്‍കിയിരിക്കുന്നത്. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രത്തിലെ പ്രധാന റോളുകളില്‍ ബോബി ഡിയോള്‍, പൂജാഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്, നരേന്, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. കലാ മൂല്യമുള്ളതും നിലവാരമുള്ളതുമായ സിനിമകള്‍ നിര്‍മിച്ച വെങ്കട്ട് കെ നാരായണ ആണ് കെ വി എന്‍ പ്രൊഡക്ഷന്റെ പേരില്‍ ജനനായകന് നിര്‍മിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എന്‍ കെയുമാണ് സഹനിര്‍മാണം.
ദളപതി വിജയുടെ ജനനായകന്റെ അണിയറപ്രവര്‍ത്തകര്‍ ഇവരാണ്. ഛായാഗ്രഹണം : സത്യന് സൂര്യന്, ആക്ഷന്‍ : അനില്‍ അരശ്, ആര്‍ട്ട് : വി സെല്‍വ കുമാര്‍, എഡിറ്റിങ് : പ്രദീപ് ഇ രാഘവ്, കൊറിയോഗ്രാഫി : ശേഖര്‍, സുധന്, ലിറിക്സ് : അറിവ്, കോസ്റ്റിയൂം : പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനര്‍ : ഗോപി പ്രസന്ന, മേക്കപ്പ് : നാഗരാജ, പ്രൊഡക്ഷന്‍ കണ്ട്രോളര് : വീര ശങ്കര്‍, പി ആര് ഓ ആന്‍ഡ് മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ് : പ്രതീഷ് ശേഖര്‍.
Recent Comments